നേര്‍ക്കുനേര്‍ പോരില്‍ മുന്‍തൂക്കം മുംബൈക്ക്, ഐപിഎല്‍ ആദ്യ ഫൈനലിസ്റ്റുകളെ നാളെ അറിയാം

By Web Team  |  First Published Nov 4, 2020, 7:40 PM IST

സീസണിൽ രണ്ടുതവണ മുഖാമുഖം വന്നപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ കളിയിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഒൻപത് വിക്കറ്റിനും മുംബൈ ജയം സ്വന്തമാക്കി.


ദുബായ്: ഐ പി എൽ ക്വാളിഫയറിൽ മുംബൈ നേരിടാൻ ഡൽഹി സജ്ജരാണെന്ന് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ഡൽഹി തോറ്റിരുന്നു. യുവതാരങ്ങളും പരിചയസമ്പന്നരും ഒരുപോലെ പ്രതീക്ഷയ്ക്കൊത്തുയർന്നപ്പോൾ ഐ പി എൽ ആദ്യ പകുതിയിലെ സൂപ്പർ ടീമായിരുന്നു ഡൽഹി ക്യാപിറ്റൽസ്.

തുടർ വിജയങ്ങളുമായി കുതിച്ച ശ്രേയസ് അയ്യർക്കും സംഘത്തിനും രണ്ടാംപാതിയിൽ കാലിടറി. ഒടുവിൽ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഡൽഹിക്ക് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. 14 കളിയിൽ 16 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ഡൽഹി പ്ലേഓഫിൽ ഇടമുറപ്പിച്ചത്. ആദ്യ ക്വാളിഫയറിൽ

Latest Videos

undefined

ഡൽഹിയെ കാത്തിരിക്കുന്നത് നിലവിലെ ചാമ്പ്യമാരായ മുംബൈ ഇന്ത്യൻസ്. സീസണിൽ രണ്ടുതവണ മുഖാമുഖം വന്നപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ കളിയിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഒൻപത് വിക്കറ്റിനും മുംബൈ ജയം സ്വന്തമാക്കി.

ക്വാളിഫയറിൽ ഇതിന് മറുപടി നൽകാമെന്ന ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്. മാർക്കസ് സ്റ്റോയിനിസ്, കാഗിസോ റബാദ, ആൻറിച് നോര്‍ജെ എന്നിവരുടെ മികവായിരിക്കും ഡൽഹി നിരയിൽ നിർണായകമാവുക.

ഡൽഹിയും മുംബൈയും 26 തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈയും 14ലും ഡൽഹി പതിനാറിലും ജയിച്ചു. നാളത്തെ ക്വാളിഫയറിൽ ജയിക്കുന്ന ടീം ഫൈനലിലേക്ക്. തോൽക്കുന്നവർക്ക് ഒരവസംകൂടിയുണ്ട്. എലിമിനേറ്ററിൽ ബാംഗ്ലൂ‍ർ ഹൈദരാബാദ് മത്സരത്തിൽ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം.

Powered BY

click me!