പ്ലേ ഓഫിലേക്ക് ചുവട് വയ്ക്കാന്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ജയം അനിവാര്യമാണ്. ഒമ്പത് കളിയിൽ റോയൽ ചലഞ്ചേഴ്സിന് 12 പോയിന്‍റും, നൈറ്റ് റൈഡേഴ്സിന് പത്തും പോയന്‍റാണുള്ളത്.
അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. പൂര്‍ണ ശാരീരികക്ഷമതയില്ലാത്ത
ആന്ദ്രേ റസല്‍ ഇന്നത്തെ മത്സരത്തിനില്ല. ടോം ബാന്‍റണാണ് റസലിന് പകരം ടീമിലെത്തിയത്. പേസ് ബൗളര്‍ ശിവം മാവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയും കൊല്‍ക്കത്ത ടീമിലെത്തി.
ബാംഗ്ലൂര്‍ ടീമിലും ഒരു മാറ്റമുണ്ട്. ഷഹബാസിന് പകരം മുഹമ്മദ് സിറാജ് ബാംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി. പ്ലേ ഓഫിലേക്ക് ചുവട് വയ്ക്കാന്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ജയം അനിവാര്യമാണ്. ഒമ്പത് കളിയിൽ റോയൽ ചലഞ്ചേഴ്സിന് 12 പോയിന്‍റും, നൈറ്റ് റൈഡേഴ്സിന് പത്തും പോയന്‍റാണുള്ളത്.
undefined
കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ച ആര്‍സിബി, രാജസ്ഥാനെ തകര്‍ത്തശേഷം 4 ദിവസത്തെ വിശ്രമത്തിനൊടുവിലാണ് വീണ്ടും പോരിനിറങ്ങുന്നത്. നായകനെ മാറ്റിയ ശേഷവും കൊൽക്കത്തയുടെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. സൺറൈസേഴ്സിനെതിരെ സൂപ്പര്‍ ഓവറിലെ ജയത്തിന് ശേഷമാണ് വരവ്. സീസണിൽ ഇരുടീമുകളും നേരത്തേ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂര്‍ 82 റൺസിന് ജയിച്ചിരുന്നു.
Royal Challengers Bangalore (Playing XI): Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Washington Sundar, Chris Morris, Isuru Udana, Mohammed Siraj, Navdeep Saini, Yuzvendra Chahal.
Kolkata Knight Riders (Playing XI): Shubman Gill, Tom Banton, Nitish Rana, Eoin Morgan(c), Dinesh Karthik(w), Rahul Tripathi, Pat Cummins, Lockie Ferguson, Kuldeep Yadav, Prasidh Krishna, Varun Chakravarthy.