സുനില്‍ നരെയ്ന് പകരം രാഹുല്‍ ത്രിപാഠിയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇത്തവണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്.
അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സോടെ നിതീഷ് റാണയും 18 പന്തില്‍ 31 റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍.
സുനില്‍ നരെയ്ന് പകരം രാഹുല്‍ ത്രിപാഠിയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇത്തവണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ഇരുവരും ദീപക് ചാഹറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി. സാം കറനെറിഞ്ഞ നാലാം ഓവറിലും രണ്ട് ബൗണ്ടറിയടിച്ച് ത്രിപാഠി കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗം കൂട്ടി.
undefined
എന്നാല്‍ അഞ്ചാം ഓവറില്‍ ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച് ശര്‍ദ്ദുല്‍ ഠാക്കൂര്‍ കൊല്‍ക്കത്തക്ക് ആദ്യപ്രഹരമേല്‍പ്പിച്ചു. 12 പന്തില്‍ 11 റണ്‍സായിരുന്നു ഗില്ലിന്‍റെ നേട്ടം. എന്നാല്‍ ആറാം ഓവറില്‍ രാഹുല്‍ ചാഹറിനെ സിക്സിന് പറത്തി ത്രിപാഠി കൊല്‍ക്കത്തയെ 50 കടത്തി.
അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച ചെന്നൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.നാല് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. എന്നാല്‍ ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. പിയൂഷ് ചൗളക്ക് പകരം കരണ്‍ ശര്‍മ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.