പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ടോസ്; ശ്രദ്ധാകേന്ദ്രമായി രണ്ട് മലയാളി താരങ്ങള്‍

By Web Team  |  First Published Sep 24, 2020, 7:16 PM IST

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.

ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.ആദ്യ മത്സരം ജയിച്ച ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.

Latest Videos

undefined

ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാമും മുരുഗന്‍ അശ്വിനുമാണ് ഇരുവര്‍ക്കും പകരക്കാരായി അന്തിമ ഇലവനിലെത്തിയത്. പഞ്ചാബ് ടീമിലെ മലയാളി താരം കരുണ്‍ നായര്‍ക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.

Kings XI Punjab (Playing XI): Lokesh Rahul(w/c), Mayank Agarwal, Karun Nair, Nicholas Pooran, Glenn Maxwell, Sarfaraz Khan, James Neesham, Mohammed Shami, Murugan Ashwin, Sheldon Cottrell, Ravi Bishnoi.

Royal Challengers Bangalore (Playing XI): Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers, Shivam Dube, Josh Philippe(w), Washington Sundar, Navdeep Saini, Umesh Yadav, Dale Steyn, Yuzvendra Chahal

click me!