34 പന്തില്‍ 33 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ എ ബി ഡിവില്ലിയേഴ്സിന് അധികം ആയുസുണ്ടായില്ല. രണ്ട് പന്ത് നേരിട്ട ഡിവില്ലിയേഴ്സ് ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി.
ദുബായ്: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 52 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
തുടക്കം പിഴച്ചു, ഒടുക്കം കസറി
undefined
ടോസിലെ ഭാഗ്യം ബാംഗ്ലൂരിന് ബാറ്റിംഗ് തുടക്കത്തിലുണ്ടായില്ല. ആരോണ്‍ ഫിഞ്ചിനെ(2) ദീപക് ചാഹര്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സെ ഉണ്ടായിരുന്നുള്ളു. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തിയെങ്കിലും ബാംഗ്ലൂരിന്‍റെ സ്കോറിംഗ് വേഗം കൂടിയില്ല.
ദേവ്ദത്ത് പടിക്കലും കോലിയും ചേര്‍ന്ന് ബാംഗ്ലൂരിനെ 66 റണ്‍സിലെത്തിച്ചെങ്കിലും 10.2 ഓവര്‍ പിന്നിട്ടിരുന്നു.
ഠാക്കൂറിന്‍റെ ഇരട്ടപ്രഹരം
34 പന്തില്‍ 33 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിനെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ എ ബി ഡിവില്ലിയേഴ്സിന് അധികം ആയുസുണ്ടായില്ല. രണ്ട് പന്ത് നേരിട്ട ഡിവില്ലിയേഴ്സ് ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിനെ(10) ധോണിയുടെ കൈകകളിലെത്തിച്ച് സാം കറന്‍ ചെന്നൈയുടെ സ്കോറിംഗിന് വീണ്ടും തടയിട്ടപ്പോള്‍ ഒരറ്റം കാത്ത ക്യാപ്റ്റന്‍ വിരാട് കോലി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 39 പന്തിലാണ് കോലി അര്‍ധസെഞ്ചുറിയിലെത്തിയത്.
ജഡേജയുടെ കൈവിട്ട കളി
പത്തൊമ്പതാം ഓവറില്‍ കോലി നല്‍കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ നിലത്തിട്ടത് ബാംഗ്ലൂരിന് അനുഗ്രഹമായി. പതിനഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 95 റണ്‍സായിരുന്നു ബാംഗ്ലൂര്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. അവസാന അഞ്ചോവറില്‍ 74 റണ്‍സാണ് കോലിയും ശിവം ദുബെയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.14 പന്തില്‍ 22 റണ്‍സെടുത്ത ദുബെ അവസാന ഓവറുകളില്‍ കോലിക്ക് മികച്ച പിന്തുണ നല്‍കി. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടും ചാഹറും സാം കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Powered by