ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലും ഇപ്പോള്‍ മിന്നല്‍ സ്റ്റംപിംങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ്.
ദുബായ്: ലോകത്തെ വിസ്‌മയിപ്പിച്ച വിക്കറ്റ് കീപ്പര്‍മാര്‍ നിരവധിയുണ്ടെങ്കിലും മിന്നല്‍ സ്റ്റംപിങ് എന്ന വാക്കിനോട് ചേര്‍ത്ത് വായിക്കപ്പെടുന്ന പേര് എം എസ് ധോണിയുടേതാണ്. ഇന്ത്യന്‍ ജഴ്‌സിയിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും വിക്കറ്റിന് പിന്നിലെ ധോണിയുടെ മിന്നലാട്ടം ആരാധകര്‍ ഏറെ കണ്ടിരിക്കുന്നു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലും ഇപ്പോള്‍ മിന്നല്‍ സ്റ്റംപിംങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ്.
undefined
മുംബൈ- പഞ്ചാബ് മത്സരത്തിലെ സൂപ്പര്‍ ഓവറിലായിരുന്നു രാഹുലിന്‍റെ മിന്നല്‍ സ്റ്റംപിങ്. ആദ്യ സൂപ്പര്‍ ഓവറില്‍ മുഹമ്മദ് ഷമിയെറിഞ്ഞ അവസാന പന്തിലാണ് ഡികോക്ക് പുറത്താകുന്നത്. ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ച ശേഷം ഡികോക്കും രോഹിത്തും രണ്ട് റണ്‍സിനായി ഓടി. എന്നാല്‍ നിക്കോളാസ് പുരാന്‍റെ ത്രോ പറന്ന് ഏറ്റുവാങ്ങിയ രാഹുല്‍ പന്ത് വിക്കറ്റിലേക്ക് കോരിയിടുകയായിരുന്നു. ഡികോക്കിന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല ഇതു കണ്ട്. ഇതോടെ സൂപ്പര്‍ ഓവറും സമനിലയായി മത്സരം സൂപ്പര്‍ ഓവര്‍ 2.0യിലേക്ക് നീങ്ങുകയായിരുന്നു.
കാണാം രാഹുലിന്‍റെ മിന്നല്‍ സ്റ്റംപിങ്
രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരം പഞ്ചാബ് ജയിച്ചപ്പോള്‍ ഒരു അഭിമാന റെക്കോര്‍ഡും രാഹുല്‍ കീശയിലാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലാണ് രാഹുല്‍ ഇടംപിടിച്ചത്. ഈ സീസണില്‍ ഒന്‍പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 525 റണ്‍സാണ് രാഹുലിന്‍റെ സമ്പാദ്യം. 2019ല്‍ 593 റണ്‍സും 2018ല്‍ 659 റണ്‍സുമാണ് രാഹുല്‍ നേടിയത്. മുംബൈക്കെതിരെ 51 പന്തില്‍ 77 റണ്‍സാണ് ഓപ്പണറായ രാഹുല്‍ അടിച്ചെടുത്തത്.
പഞ്ചാബും മുംബൈയും ഇന്നലെ കാട്ടിയതെന്ത്? മത്സരം സൂപ്പര്‍ ഓവര്‍ 2.0യില്‍ എത്തിയത് ഇങ്ങനെ
Powered by