കെകെആറിനെതിരെ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവനിലില്ലാത്തതിന്‍റെ കാരണം ടോസ് വേളയില്‍ ആക്‌ടിംഗ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത് വമ്പന്‍ സര്‍പ്രൈസുകളുമായി. രണ്ട് വര്‍ഷമായി കാത്തുവച്ചിരുന്ന പേസര്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഐപിഎല്‍ അരങ്ങേറ്റത്തിന് മുംബൈ അവസരം നല്‍കിയപ്പോള്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. എന്നാല്‍ ഇംപാക്‌ട് പ്ലെയേഴ്‌സിന്‍റെ പട്ടികയില്‍ ഹിറ്റ്‌മാന്‍റെ പേരുണ്ടായിരുന്നുതാനും. ഇതോടെ രോഹിത്തിന് എന്തുപറ്റി എന്ന് ചോദിക്കുകയാണ് ആരാധകര്‍.
കെകെആറിനെതിരെ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവനിലില്ലാത്തതിന്‍റെ കാരണം ടോസ് വേളയില്‍ ആക്‌ടിംഗ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. വയറിന് വേദനയുള്ളതിനാലാണ് രോഹിത് ശര്‍മ്മ കളിക്കാത്തത് എന്നാണ് സ്‌കൈയുടെ വാക്കുകള്‍. ബൗളിംഗ് തെരഞ്ഞെടുക്കുന്നതായും പന്ത് ബാറ്റിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ അനായാസം വരുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ മാര്‍ക്കോ യാന്‍സനിന്‍റെ സഹോദരന്‍ ഡ്വെയ്‌ന്‍ യാന്‍സന്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ അരങ്ങേറി എന്നതും ശ്രദ്ധേയമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവന്‍: റഹ‌്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, എന്‍ ജഗദീശന്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ലോക്കീ ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: സുയാഷ് ശര്‍മ്മ, ഡേവിഡ് വീസ്, അനുകുല്‍ റോയ്, മന്ദീപ് സിംഗ്, വൈഭവ് അറോറ.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹ്രിത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ഡ്വെയ്‌ന്‍ യാന്‍സന്‍, റിലെ മെരിഡിത്ത്.
രോഹിത് ശര്‍മ്മ, രമന്ദീപ് സിംഗ്, അര്‍ഷാദ് ഖാന്‍, വിഷ്‌ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ.