ജയ്‌പൂരില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് പതിഞ്ഞ തുടക്കം. കെ എല്‍ രാഹുലിനൊപ്പം കെയ്‌ല്‍ മെയേഴ്‌സ് ഓപ്പണറായി ഇറങ്ങിയെങ്കിലും പവര്‍പ്ലേയിലെ ആറ് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 37 റണ്‍സ് മാത്രമേ ലഖ്‌നൗ സ്കോര്‍ ബോര്‍ഡില്‍ പിറന്നുള്ളൂ. ഇതിനിടെ സന്ദീപ് ശര്‍മ്മയുടെ പന്തില്‍ കെ എല്‍ രാഹുലിന്‍റെ അനായാസ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ കൈവിട്ടു. പിന്നാലെ ബോള്‍ട്ടിന്‍റെ ഓവറില്‍ ജേസന്‍ ഹോള്‍ഡറും രാഹുല്‍ നല്‍കിയ അവസരം പാഴാക്കി. റോയല്‍സിനായി മൂന്ന് ഓവര്‍ എറിഞ്ഞ ട്രെന്‍ഡ് ബോള്‍ട്ട് ഇതുവരെ 14 റണ്‍സേ വഴങ്ങിയുള്ളൂ.
പ്ലേയിംഗ് ഇലവനുകള്‍
undefined
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ‌്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.
സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: ദേവ്‌ദത്ത് പടിക്കല്‍, മുരുകന്‍ അശ്വിന്‍, ഡൊണാവന്‍ ഫെരൈര, നവ്‌ദീപ് സെയ്‌നി, ആകാശ് വസിഷ്‌ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, ആവേശ് ഖാന്‍, യുദ്‌വീര്‍ സിംഗ്, രവി ബിഷ്‌ണോയി.
സബ്‌സ്റ്റിറ്റ്യൂട്ട്‌സ്: അമിത് മിശ്ര, ജയ്‌ദേവ് ഉനദ്‌കട്ട്, കൃഷ്‌ണപ്പ ഗൗതം, പ്രേരക് മങ്കാദ്, ഡാനിയേല്‍ സാംസ്.
പരാഗിന് വീണ്ടും അവസരം
ജയ്‌പൂരില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍സ് നിരയില്‍ ഓസീസ് സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം വിന്‍ഡീസ് പേസര്‍ ജേസന്‍ ഹോള്‍ഡര്‍ മടങ്ങിയെത്തിയപ്പോള്‍ ഫോമിലല്ലാത്ത റിയാന്‍ പരാഗിനെ ഇലവനില്‍ നിലനിര്‍ത്തുകയും ദേവ്‌ദത്ത് പടിക്കലിനെ സബ്‌സ്റ്റിറ്റ്യൂട്ട്‌സ് താരമായി ഉള്‍പ്പെടുത്തുകയും ചെയ്‌തു. പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇറങ്ങിയിരിക്കുന്നത് എങ്കില്‍ വിജയം തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം. ജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് രാജസ്ഥാന്‍റെ ഉന്നം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് റോയല്‍സ് ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്.
Read more: വിമര്‍ശനങ്ങളോട് കടക്ക് പുറത്ത്; പരാഗിനെ വീണ്ടും ഇലവനിലുള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്