പഞ്ചാബിനെതിരെ 2 പന്ത് ബാക്കി നിര്‍ത്തി ജയം; ബാംഗ്ലൂരും മുംബൈയും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാനാകുമോ

By Web Team  |  First Published May 20, 2023, 9:29 AM IST

നെറ്റ് റണ്‍റേറ്റില്‍ മുംബൈ(-0.128) രാജസ്ഥാന് പുറകിലാണെങ്കിലും ആര്‍സിബി അവസാന മത്സരത്തില്‍ ഗുജറാത്തിനോട് നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും അവര്‍ക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.


ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഈ ജയം കൊണ്ട് അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബിനെതിരെ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. ജയത്തോടെ ആര്‍സിബിക്കും മുംബൈക്കുമൊപ്പം 14 പോയന്‍റ് സ്വന്തമാക്കാനായെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ഇപ്പോഴും രാജസ്ഥാന്‍(0.148) ആര്‍സിബിക്ക്(0.180) പിന്നിലാണ്. അതുകൊണ്ടുതന്നെ അവസാന മത്സരങ്ങളില്‍ മുംബൈയും ആര്‍സിബിയും തോറ്റാലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാറായിട്ടില്ല.

നെറ്റ് റണ്‍റേറ്റില്‍ മുംബൈ(-0.128) രാജസ്ഥാന് പുറകിലാണെങ്കിലും ആര്‍സിബി അവസാന മത്സരത്തില്‍ ഗുജറാത്തിനോട് നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും അവര്‍ക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന പോരാട്ടത്തില്‍ ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിക്കുകയോ മുംബൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയോ ചെയ്താല്‍ ഈ കണക്കുകൂട്ടലുകളെല്ലാം അപ്രസ്കതമാകും. നാളെ മുംബൈയും ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം. അതില്‍ മുംബൈ തോറ്റാല്‍ പിന്നെ ബാംഗ്ലൂരിന്‍റെ കനത്ത തോല്‍വിക്കായി രാജസ്ഥാന് പ്രാര്‍ത്ഥിക്കാമെന്ന് മാത്രം.

Latest Videos

undefined

ഗംഭീറിന് പണി കൊടുത്ത് ജീവന്‍ കാക്കാന്‍ കൊല്‍ക്കത്ത; ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത-ലഖ്നൗ നിര്‍ണായക പോരാട്ടം

ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ188 റണ്‍സ് വിജയലക്ഷ്യ18.5 ഓവറില്‍ മറികടന്നിരുന്നെങ്കില്‍ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്നലെ പോരാട്ടം അവസാന ഓവറിലേക്ക് നീണ്ടതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ തെറ്റി.160ല്‍ താഴെ ഒതുങ്ങുമായിരുന്ന പഞ്ചാബ് ടോട്ടലിനെ 187ല്‍ എത്തിച്ചത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ തന്ത്രപരമായ പഴവായിരുന്നു. യുസ്‌വേന്ദ്ര ചാഹലും ട്രെന്‍റ് ബോള്‍ട്ടും എറിഞ്ഞ അവസാന രണ്ടോവറില്‍ മാത്രം പഞ്ചാബ് അടിച്ചെടുത്തത് 46 റണ്‍സാണ്. ഇതില്‍ ചാഹലിന്‍റെ ഓവറില്‍ 28 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയിരുന്ന ചാഹലിനെ ഡെത്ത് ഓവറില്‍ പന്തെറിയാന്‍ വിട്ടതായിരുന്നു  സഞ്ജുവിന്‍റെ വലിയ പിഴവ്.

പതിനെട്ടാം ഓവര്‍ കഴിയുമ്പോള്‍ 141 റണ്‍സ് മാത്രമുണ്ടായിരുന്ന പഞ്ചാബ് സ്കോറിനെ ഷാരൂഖ് ഖാനും സാം കറനും ചേര്‍ന്ന് 187ല്‍ എത്തച്ചതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ തെറ്റി. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സ് കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് തോന്നിച്ചെങ്കിലും രാജസ്ഥാന്‍ നിര്‍ണായക ജയം നേടി. ഇനി ഗുജറാത്ത് ബാംഗ്ലൂരിനെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതും മുംബൈ ഹൈദരാബാദിനോട് തോല്‍ക്കുന്നതും കാത്തിരിക്കാം

click me!