പഞ്ചാബിനെതിരെ ഹൈദരാബാദിന് ടോസ്, ഇരു ടീമിലും മാറ്റം

By Web Team  |  First Published Apr 9, 2023, 7:11 PM IST

തുടര്‍ച്ചയായ മൂന്നാം ജയമാണ് പഞ്ചാബ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ ജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തുടങ്ങിയിരിക്കുന്നത്.


ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ സ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമാായണ് ഹൈദരാബാദും പഞ്ചാബും ഇന്നിറങ്ങുന്നത്.പഞ്ചാബ് ടീമില്‍ ബാനുക രജപക്സെക്ക് പകരം മാത്യു ഷോര്‍ട്ട് അരങ്ങേറ്റം നടത്തുമ്പോള്‍ ഹൈദരാബാദ് ടീമില്‍ ഹെന്‍റിച്ച് ക്ലാസനും മായങ്ക് മാര്‍ക്കണ്ഡെയും അരങ്ങേറ്റം കുറിക്കുന്നു.

തുടര്‍ച്ചയായ മൂന്നാം ജയമാണ് പഞ്ചാബ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ ജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തുടങ്ങിയിരിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴ് റണ്‍സിന്റെയും രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ച് റണ്‍സിന്റെയും ജയം നല്‍കിയ ആത്മവിശ്വാസം പഞ്ചാബിനുണ്ട്. ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തന്നെ. ഓപ്പണര്‍ പ്രഭ്‌സിമ്രാനും, ഭനുക രാജപക്‌സെയുമെല്ലാം തകര്‍പ്പന്‍ ഫോമില്‍.

Latest Videos

undefined

സാം കറനും, അര്‍ഷദീപും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയെ നയിക്കാന്‍ കഗീസോ റബാഡയും എത്തിയതോടെ പഞ്ചാബിന് ഇരട്ടി കരുത്തായി.മറുവശത്ത് ബാറ്റിംഗ് നിരയുടെ പരാജയമാണ് രണ്ട് കളികളിലും സണ്‍റൈസേഴ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണം. രണ്ട് കളിയിലും 150 കടക്കാന്‍ പോലും  ഹൈദരാബാദനായില്ല. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍മാലിക്, ടി നടരാജന്‍ എന്നിവരുള്‍പ്പെടുന്ന പേരുകേട്ട ബൗളിംഗ് നിരയും നിരാശപ്പെടുത്തി. ആകെ പ്രതീക്ഷ നല്‍കുന്നത് സ്പിന്നര്‍ ആദില്‍ റഷീദ് മാത്രമാണ്. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇരുപത് കളികളില്‍ 13 എണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് ജയം പഞ്ചാബിനൊപ്പം.

അന്ന് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനറിയില്ലെന്നും പറഞ്ഞ് രഹാനെയെ ധോണി ഒഴിവാക്കിയെന്ന് സെവാഗ്

പഞ്ചാബ് കിംഗ്‌സ് ഇലവന്‍:ശിഖർ ധവാൻ, പ്രഭ്‌സിമ്രാൻ സിംഗ്, മാത്യു ഷോർട്ട്, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കുറാൻ, നഥാൻ എല്ലിസ്, മോഹിത് റാത്തി, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇലവന്‍:മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ഉമ്രാൻ മാലിക്, ടി നടരാജൻ

click me!