ധോണി ഒരു സീസണ്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ സൂചന
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണി ആരാധകര്‍ക്കൊരു സര്‍പ്രൈസ് വാര്‍ത്ത. ഈ സീസണോടെ കരിയറിന് വിരാമമിടും എന്ന് കരുതിയ സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി 2025 മെഗാ താരലേലം വരെ ടീമിനൊപ്പം തുടര്‍ന്നേക്കും എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഐപിഎല്‍ പതിനാറാം സീസണില്‍ ക്രീസില്‍ നില്‍ക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് എതിര്‍ ടീമിന് അപകടം സൃഷ്‌ടിക്കാനാകുന്നുണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്ക്. പ്രായം 41 ആയിട്ടും കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ധോണി 9 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 20 റണ്‍സ് നേടിയിരുന്നു.
ധോണി ഒരു സീസണ്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് പുതിയ സൂചന. ധോണി ഇപ്പോഴും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഇതിനൊരു കാരണം. സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ പിന്‍ഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലേക്ക് എത്തിച്ചെങ്കിലും അടിക്കടിയുണ്ടാവുന്ന പരിക്കും സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഉണ്ടാകുമോ എന്നതും സ്റ്റോക്‌സിന്‍റെ കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നു. രവീന്ദ്ര ജഡേജയെ വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പിക്കാനുള്ള സാധ്യത വിരളമാണ്. നിലവില്‍ ക്യാപ്റ്റനാക്കാന്‍ മുന്നിലുള്ള ഏക ഓപ്‌ഷന്‍ അജിങ്ക്യ രഹാനെയാണ്. എന്നാല്‍ രഹാനെയുടെ പ്രായവും സിഎസ്‌കെയ്‌ക്ക് മുന്നില്‍ വെല്ലുവിളിയായുണ്ട്. ഈ സാഹചര്യത്തിലാണ് ധോണി വരും സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം തുടരാനുള്ള സാധ്യത തെളിയുന്നത്. ഈ സാധ്യത സിഎസ്‌കെ വൃത്തങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.
undefined
'തന്‍റെ വിരമിക്കലിനെ കുറിച്ച് എം എസ് ധോണി ഇതുവരെ ഒന്നും അറിയിച്ചില്ല. തന്‍റെ ചുമതല മറ്റാരേക്കാളും നന്നായി ധോണിക്കറിയാം. അടുത്ത ക്യാപ്റ്റനായി നിലവില്‍ ഏറെ ഓപ്‌ഷനുകള്‍ നമുക്ക് മുന്നിലില്ല. ബെന്‍ സ്റ്റോക്‌സ് പരിക്കിനോട് പൊരുതുകയാണ്. ജഡേജയ്‌ക്ക് ലഭിച്ച അവസരത്തില്‍ മികവിലേക്ക് ഉയരാനായില്ല. എന്തുതന്നെയായാലും തന്‍റെ വിരമിക്കലിനെ കുറിച്ച് ധോണി ഇതുവരെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല' എന്നും സിഎസ്‌കെ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.
Read more: ഏകദിന റാങ്കിംഗ്: നാണംകെട്ട് ടീം ഇന്ത്യ, പാകിസ്ഥാനും പിന്നില്‍; ലോട്ടറിയടിച്ച് അഫ്‌ഗാനിസ്ഥാന്‍