ഒറ്റയാനായി പെരുതിയത് നായകൻ കെ എൽ രാഹുൽ മാത്രം; വരിഞ്ഞുക്കെട്ടി പഞ്ചാബ്, കുറഞ്ഞ സ്കോറിൽ ഒതുങ്ങി ലഖ്നൗ

By Web Team  |  First Published Apr 15, 2023, 9:29 PM IST

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോൾ പിടിച്ച് നിന്ന രാഹുൽ 56 പന്തിൽ 74 റൺസാണ് നേടിയത്. രാഹുലിനെ കൂടാതെ ലഖ്നൗ നിരയിൽ ആർക്കും 30 കടക്കാനായില്ല. പഞ്ചാബിന് വേണ്ടി ഇന്ന് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സാം കരൻ മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ ക​ഗിസോ റബാദ രണ്ട് വിക്കറ്റുകൾ പിഴുതു.


ലഖ്നൗ: പഞ്ചാബ് കിം​ഗ്സിനെതിരെ സ്വന്തം കാണികൾക്ക് മുന്നിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാതെ ചെറിയ സ്കോറിൽ ഒതുങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്. നായകന് ചേർന്ന പ്രകടനത്തിലൂടെ കെ എൽ രാഹുൽ മാത്രം പൊരുതിയപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ ലഖ്നൗവിന്റെ പോരാട്ടം അവസാനിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോൾ പിടിച്ച് നിന്ന രാഹുൽ 56 പന്തിൽ 74 റൺസാണ് നേടിയത്. രാഹുലിനെ കൂടാതെ ലഖ്നൗ നിരയിൽ ആർക്കും 30 കടക്കാനായില്ല. പഞ്ചാബിന് വേണ്ടി ഇന്ന് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സാം കറൻ മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ ക​ഗിസോ റബാദ രണ്ട് വിക്കറ്റുകൾ പിഴുതു.

ടോസ് നഷ്ടമായി ഇറങ്ങിയിട്ടും ഈ സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് സൂപ്പർ ജയന്റ്സിന് ലഭിച്ചത്. കെ എൽ രാഹുൽ പതിയയെയും കൈൽ മയേഴ്സ് ശരാശരി വേ​ഗത്തിലും റൺസ് കണ്ടെത്തിയപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ പവർ പ്ലേ പൂർത്തിയാക്കാൻ സീസണിൽ ആദ്യമായി ടീമിന് സാധിച്ചു. അതേ പോലെ തന്നെ സീസണിൽ ആദ്യമായി പവർ പ്ലേയിൽ വിക്കറ്റെടുക്കാൻ പഞ്ചാബിന് സാധിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്. ആറ് ഓവർ കഴിഞ്ഞതോടെ സ്കോറിം​ഗ് വേ​ഗം കൂട്ടാനായി

Latest Videos

undefined

ഹർപ്രീത് ബ്രാറിനെ അതിർത്തി കടത്താൻ മയേഴ്സ് ശ്രമിച്ചെങ്കിലും ഹർപ്രീത് സിം​ഗിന്റെ കൈകളിൽ സുരക്ഷിതമായി പന്തിന്റെ യാത്ര അവസാനിച്ചു. 23 പന്തിൽ 29 റൺസാണ് വിൻഡീസ് താരം നേടിയത്. തൊട്ട് പിന്നാലെ സിക്കന്ദർ റാസയ്ക്ക് മുന്നിൽ ദീപക് ഹൂഡയും വീണപ്പോൾ ലഖ്നൗ അൽപ്പമൊന്ന് കിതച്ചു. രാഹുലും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഒരു തകർച്ചയുണ്ടാകാതെ ടീമിനെ കരകയറ്റി. പക്ഷേ, ഇരു താരങ്ങൾക്കും അതിവേ​ഗം കൈവരിക്കനായില്ല.

ഇതിന് ശേഷം ക​ഗിസോ റബാദക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച ക്രുനാലും ഡിആർഎസ് അതിജീവിച്ച് അടുത്ത പന്തിൽ തന്നെ നിക്കോളാസ് പുരാനും ഓരോവറിൽ മടങ്ങിയത് ജയന്റ്സിനെ ഞെട്ടിച്ചു. സ്റ്റോയിനിസ് പിടിച്ച് നിൽക്കാനും സ്കോർ ഉയർത്താനും ശ്രമം നടത്തിയെങ്കിലും അധിക നേരത്തേക്ക് ആ പരിശ്രമം നീണ്ടില്ല. ക്യാപ്റ്റൻ സാം കറനാണ് അമ്പയർ തീരുമാനം റിവ്യൂ ചെയ്ത് സ്റ്റോയിനിസിനെ തിരികെ അയച്ചത്. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ രാഹുലും കീഴടങ്ങി. ഇതോടെ ലഖ്നൗവിന്റെ ഭേദപ്പെട്ട സ്കോർ എന്ന പ്രതീക്ഷകളും മങ്ങി. 

അന്ന് വിതുമ്പി, ഇന്ന് സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടി; വിരാടിന്റെ സ്വന്തം അനൂഷ്ക, ഹൃദയം കവരുന്ന വീഡിയോ


 

click me!