ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് സ്വപ്നം കണ്ട ഒരു തുടക്കമല്ല ലഭിച്ചത്. ടീം സ്കോര്‍ 21ല്‍ എത്തിയപ്പോള്‍ പ്രഭ്സിമ്രാൻ സിംഗ് മടങ്ങി. മാത്യൂ ഷോര്‍ട്ടിന് പകരമെത്തിയ ഭനുക രജ്പക്സെ വന്നതും നിന്നുതും പോയതുമെല്ലാം അതിവേഗത്തിലായിരുന്നു
കൊല്‍ക്കത്ത: ഈഡൻ ഗാര്‍ഡൻസില്‍ ഒന്ന് ആടിയുലഞ്ഞെങ്കിലും മികച്ച സ്കോര്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് കുറിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും (21) ഹര്‍പ്രീത് ബ്രാറും (17) നടത്തിയ പോരാട്ടവും കിംഗ്സിനെ തുണച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ പേരിലാക്കി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് സ്വപ്നം കണ്ട ഒരു തുടക്കമല്ല ലഭിച്ചത്. ടീം സ്കോര്‍ 21ല്‍ എത്തിയപ്പോള്‍ പ്രഭ്സിമ്രാൻ സിംഗ് മടങ്ങി. മാത്യൂ ഷോര്‍ട്ടിന് പകരമെത്തിയ ഭനുക രജ്പക്സെ വന്നതും നിന്നുതും പോയതുമെല്ലാം അതിവേഗത്തിലായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാൻ ഹര്‍ഷിത് റാണ അനുവദിച്ചില്ല. ലിയാം ലിവംഗ്സ്റ്റോണിനും കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാനുള്ള അവസരം കൊല്‍ക്കത്ത കൊടുത്തില്ല.
undefined
പക്ഷേ, ഒരറ്റത്ത് പിടിച്ച് നിന്ന് ശിഖര്‍ ധവാനൊപ്പം ജിതേഷ് ശര്‍മ്മ എത്തിയതോടെ പഞ്ചാബ് മെച്ചപ്പെട്ട നിലയിലേക്കെത്തി. ഈ കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന ഘട്ടത്തില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. വരുണ്‍ ചക്രവര്‍ത്തി ജിതേഷിനെയും കൊല്‍ക്കത്തൻ നായകൻ നിതീഷ് റാണ പഞ്ചാബിന്‍റെ കപ്പിത്താൻ ശിഖര്‍ ധാവനെയും വീഴ്ത്തിയതോടെ ഈഡനില്‍ ആരവം ഉയര്‍ന്നു. 47 പന്തില്‍ 57 റണ്‍സാണ് ധവാൻ നേടിയത്. ടീമിനെ രക്ഷിക്കുമെന്ന കരുതിയ സാം കറൻ ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടി ഡഗ് ഔട്ടില്‍ തിരിച്ചെത്തി. അവസാന ഓവറുകളില്‍ ഷാരുഖ് ഖാനും ഹര്‍പ്രീത് ബ്രാറും മിന്നിയതോടെയാണ് പഞ്ചാബ് മികച്ച സ്കോറിലേക്ക് എത്തിയത്.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കൊല്‍ക്കത്തക്കും പഞ്ചാബിനും ജയം അനിവാര്യമാണ്. തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന മുൾമുനയിലാണ് കൊൽക്കത്ത. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള നാല് കളിയും ജയിക്കണം. ഹോംഗ്രൗണ്ടിൽ അവസാന മൂന്ന് കളിയും തോറ്റ കൊൽക്കത്ത എട്ട് പോയിന്‍റുമായി എട്ടാംസ്ഥാനത്താണ്. പത്ത് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള പഞ്ചാബിനും അവസാന നാലിലെത്താൻ ജയം അനിവാര്യമാണ്.