ഐപിഎല്‍ അരങ്ങേറ്റത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രശംസ ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയുമായ ഷാരൂഖ് ഖാന്‍റെതായിരുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അരങ്ങേറ്റമായിരുന്നു ഞായറാഴ്‌ച. സച്ചിന് പ്രിയപ്പെട്ടതും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഐപിഎല്‍ കരിയറിലുടനീളം കളിച്ച മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം മൈതാനവുമായ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു അര്‍ജുന്‍റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി ആദ്യ ഓവറില്‍ പന്തെറിയാനുള്ള ഭാഗ്യവും 23കാരനായ അര്‍ജുന് ലഭിച്ചു. വെറും അഞ്ച് റണ്‍സേ അര്‍ജുന്‍ വഴങ്ങിയുള്ളൂ. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 17 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല.
ഐപിഎല്‍ അരങ്ങേറ്റത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രശംസ ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയുമായ ഷാരൂഖ് ഖാന്‍റെതായിരുന്നു. 'ഈ ഐപിഎൽ എത്രത്തോളം മത്സരാധിഷ്ഠിതമായിരിക്കാം, എന്നാല്‍ പ്രിയ സുഹൃത്തിന്‍റെ മകന്‍ ഐപിഎല്‍ കളിക്കുന്നത് കാണുന്നത് വലിയ സന്തോഷവും ആനന്ദവുമാണ്, അര്‍ജുന് എല്ലാവിധ ആശംസകളും നേരുന്നു. വലിയ അഭിമാന മുഹൂര്‍ത്തമാണ് ഇത് സച്ചിന്‍', എന്നുമായിരുന്നു ബോളിവുഡ് ഇതിഹാസത്തിന്‍റെ ട്വീറ്റ്. അര്‍ജുന്‍റെ അരങ്ങേറ്റം ഷാരൂഖ് ഖാനിന്‍റെ കെകെആറിന് എതിരെയായിരുന്നു.
undefined
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മത്സരം മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 185 റണ്‍സാണ് നേടിയത്. 51 പന്തില്‍ ആറ് ഫോറും 9 സിക്‌സും സഹിതം 104 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്‍റെ ടോപ്പര്‍. മറുപടി ബാറ്റിംഗില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ രോഹിത് ശര്‍മ്മ 20 റണ്‍സില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും(58) നായകന്‍ സൂര്യകുമാര്‍ യാദവും(43), തിലക് വര്‍മ്മയും(30), ടിം ഡേവിഡും(24*) മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 17.4 ഓവറില്‍ വിജയം ഒരുക്കുകയായിരുന്നു.
As competitive as this IPL may be… but when u see a friends son take the field it is a matter of such happiness and joy. Wish Arjun all the best and what a proud moment!! Wow!
— Shah Rukh Khan (@iamsrk)Read more: 'ഞാനാണേല്‍ എല്ലാ മത്സരത്തിലും കളിപ്പിക്കും'; സഞ്ജു സാംസണ് ഇതിലും വലിയ പ്രശംസ കിട്ടാനില്ല