സണ്‍റൈസേഴ്‌സിനെതിരായ സെ‌ഞ്ചുറി; അത്യപൂര്‍വ റെക്കോര്‍ഡുകളില്‍ ശുഭ്‌മാന്‍ ഗില്‍, എബിഡിക്കൊപ്പം

By Web Team  |  First Published May 16, 2023, 3:55 PM IST

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ശുഭ്‌മാന്‍ ഗില്‍


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അതിശയിപ്പിക്കുന്ന സെഞ്ചുറിയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ നേടിയത്. 58 പന്തില്‍ 13 ഫോറുകളുടേയും ഒരു സിക്‌സറിന്‍റേയും അകമ്പടിയോടെ 174.14 സ്ട്രൈക്ക് റേറ്റില്‍ 101 റണ്‍സ് നേടുകയായിരുന്നു ഗില്‍. ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ മാത്രമാണ് പുറത്തായത്. ഗില്ലിന്‍റെ ഐപിഎല്‍ കരിയറിലെ കന്നി സെഞ്ചുറിയാണിത്. ഇതോടെ ചില റെക്കോര്‍ഡുകളും ഗില്‍ പേരിലാക്കി.

2023ല്‍ എല്ലാ ഫോര്‍മാറ്റിലും ഐപിഎല്ലിലും സെഞ്ചുറി 

Latest Videos

undefined

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ശുഭ്‌മാന്‍ ഗില്‍. ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റ സീസണായിരുന്ന 2022ല്‍ ടൈറ്റന്‍സിന്‍റെ ഒരു ബാറ്ററും മൂന്നക്കം കണ്ടിരുന്നില്ല. ഐപിഎല്ലില്‍ ടൈറ്റന്‍സിന്‍റെ ഇതുവരെയുള്ള ടോപ് സ്കോററും ഗില്ലായിരുന്നു. ഈ വര്‍ഷം ഐപിഎല്ലിന് പുറമെ ടെസ്റ്റിലും ഏകദിനത്തിലും രാജ്യാന്തര ട്വന്‍റി 20യിലും സെഞ്ചുറിയുള്ള താരമാണ് ഗില്‍. ഇവയില്‍ മൂന്ന് ശതകങ്ങള്‍(ട്വന്‍റി 20, ടെസ്റ്റ്, ഐപിഎല്‍) അഹമ്മദാബാദിലായിരുന്നു. ഈ വര്‍ഷം അഹമ്മദാബാദില്‍ ഏകദിനം കളിക്കാന്‍ ഗില്ലിന് അവസരമുണ്ടായിട്ടില്ല. 

ഐപിഎല്ലില്‍ ഓരോ ടീമിനായും ആദ്യ സെഞ്ചുറി നേടിയവര്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മൈക്കല്‍ ഹസി(2008)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മനീഷ് പാണ്ഡെ(2009)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍(2017) 

മുംബൈ ഇന്ത്യന്‍സ്- സനത് ജയസൂര്യ(2008)

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്‌മാന്‍ ഗില്‍(2023)

രാജസ്ഥാന്‍ റോയല്‍സ്- യൂസഫ് പത്താന്‍(2010)

ഡല്‍ഹി ക്യാപിറ്റല്‍സ്- എ ബി ഡിവില്ലിയേഴ്‌സ്(2009)

പഞ്ചാബ് കിംഗ്‌സ്- ഷോണ്‍ മാര്‍ഷ്(2009)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ബ്രണ്ടന്‍ മക്കല്ലം(2008)

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്- കെ എല്‍ രാഹുല്‍(2022)

Read more: 2023ല്‍ സെഞ്ചുറി പ്രളയം, ഗില്ലാട്ടം ചുമ്മാതല്ല; തന്‍റെ റോള്‍ മോഡല്‍ ആരെന്ന് വ്യക്തമാക്കി ശുഭ്‌മാന്‍ ഗില്‍

click me!