ഐപിഎല്‍ 2021: ചെന്നൈക്കെതിരായ തോല്‍വി; ബൗളര്‍മാരെ കുറ്റപ്പെടുത്തി വിരാട് കോലി

By Web Team  |  First Published Sep 25, 2021, 11:18 AM IST

ദേവ്ദത്ത് പടിക്കല്‍ (70) (Devdutt Padikkal), വിരാട് കോലി (53) (Virat Kohli) എന്നിവര്‍ മികച്ച തുടക്കം നല്‍കിയിട്ടും മുതലാക്കാന്‍ ആര്‍സിബിക്കായില്ല. എബി ഡിവില്ലിയേഴ്‌സ് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. 
 


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) മോശം തോല്‍വിയാണ് ഇന്നലെ റോയല്‍ ചലഞ്ചേഴേസ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) നിന്ന് ഏറ്റുവാങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സ് നേടിയിട്ടും അവര്‍ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടാന്‍ സാധിച്ചത്. ദേവ്ദത്ത് പടിക്കല്‍ (70) (Devdutt Padikkal), വിരാട് കോലി (53) (Virat Kohli) എന്നിവര്‍ മികച്ച തുടക്കം നല്‍കിയിട്ടും മുതലാക്കാന്‍ ആര്‍സിബിക്കായില്ല. എബി ഡിവില്ലിയേഴ്‌സ് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. 

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

Latest Videos

undefined

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. തുടക്കം മുതലാക്കായില്ലെന്നാണ് കോലിയും പറയുന്നത്. ''ഞങ്ങള്‍ 175 റണ്‍സ് നേടണമായിരുന്നു. ജയിക്കാവുന്ന ടോട്ടലായിരുന്നു അത്. ബൗളര്‍മാരെ പിച്ചില്‍ ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ മുതലാക്കാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ചെന്നൈ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ആവശ്യമായ സമയങ്ങളില്‍ യോര്‍ക്കറും മറ്റും ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിച്ചു. കളിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. മോശം പന്തുകള്‍ മാത്രമാണ് ബൗണ്ടറി കടത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഞങ്ങളാവട്ടെ ഒരുപാട് ബൗണ്ടറി പന്തുകള്‍ വിട്ടുകൊടുത്തു. എവിടെ പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നു. എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. 

ഐപിഎല്‍ 2021: ഇന്ന് രണ്ടാം മത്സരത്തില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടം; പഞ്ചാബ് ഹൈദരാബാദിനെതിരെ

ബൗളിംഗിലെ ആദ്യ അഞ്ച് ഓവറുളില്‍ എക്‌സ് ഫാക്റ്റര്‍ ഞങ്ങള്‍ക്ക് നഷ്ടമായി. ആ സയമത്ത് നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തേക്കാള്‍ നിരാശപ്പെടുത്തുന്ന ഫലമാണിത്. ഞങ്ങള്‍ക്കായിരുന്നു ഈ മത്സരത്തില്‍ ആധിപത്യം. എന്നാല്‍ വിജയത്തിലേക്ക് കൊണ്ടുപോവാന്‍ സാധിച്ചില്ല.'' കോലി മത്സരശേഷം പറഞ്ഞു.

ഫീല്‍ഡിംഗിലും കിംഗ് കോലി; ഗെയ്ക്വാദിനെ പുറത്താക്കിയത് വണ്ടര്‍ ക്യാച്ചില്‍- വീഡിയോ

ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്കുള്ളത്. പിന്നാലെയുള്ള രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നാളെ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.

click me!