ഇന്നലെ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്.
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 11 മത്സരങ്ങളില്‍ 10 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.
ഇന്നലെ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എന്നാല്‍ മറ്റൊരു സംഭവമായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്‌സ്.
undefined
പതിനായിരത്തിലേറെ റണ്‍സും 300 വിക്കറ്റും; ടി20യില്‍ പൊള്ളാര്‍ഡിന് അപൂര്‍വ ഡബിള്‍
കൊല്‍ക്കത്ത പേസര്‍ ടിം സൗത്തിയും ഡല്‍ഹിയുടെ ആര്‍ അശ്വിനും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായിരുന്നു സംഭവം. ഡല്‍ഹിയുടെ ഇന്നിംഗ്‌സ് കഴിഞ്ഞയുടനെയായിരുന്നു സംഭവം. സൗത്തിയെറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തില്‍ അശ്വിന് പുറത്തായിരുന്നു.
സണ്‍റൈസേഴ്സില്‍ വാര്‍ണര്‍ യുഗം അവസാനിക്കുന്നു? സൂചനകള്‍ ഇങ്ങനെ
ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി അശ്വിന്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ സൗത്തി അശ്വിനോട് എന്തോ പറയുന്നുണ്ട്. അശ്വിന്‍ ദേഷ്യത്തോടെ തിരിച്ചുപറയുന്നതും വീഡിയോയില്‍ കാണാം. ഉടനെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സംഭവത്തില്‍ ഇടപ്പെട്ട് അശ്വിനോട് സംസാരിക്കുന്നുണ്ട്. അശ്വിന്‍ അതിനും മറുപടി പറയുന്നു. ഓടിയെത്തിയ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് അശ്വിനെ അനുനയിപ്പിച്ച് പവലിയനിലേക്ക് തിരിച്ചയച്ചത്. വീഡിയോ കാണാം...
Ashwin and Tim Southee 🤯
What happened there?? pic.twitter.com/GXjQZE5Yj3
തര്‍ക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ 19-ാം ഓവറിന്റെ അവസാന പന്തില്‍ റിഷഭ് പന്തിന്റെ കയ്യില്‍ തട്ടിത്തെറിച്ച പന്തില്‍ അശ്വിന്‍ റണ്‍സ് ഓടിയെടുത്തിരുന്നു. ഫീല്‍ഡര്‍ എറിഞ്ഞുകൊടുത്ത പന്താണ് പന്തിന്റെ കയ്യില്‍ തട്ടിയത്. അങ്ങനെയൊരു പന്തില്‍ സിംഗിളെടുത്തതാവാം സൗത്തിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.
Ravi Ashwin and Eoin Morgan Banter in during the match. pic.twitter.com/XbTDylcay1
— 🇮🇳𝐒𝐀𝐉𝐀𝐍🇮🇳 (@Official_Sajan5)