രാഹുല്‍ ത്രിപാഠിക്കെതിരായ യുസ്‌വേന്ദ്ര ചഹലിന്റെ എല്‍ബിഡബ്ലിയു അപ്പീല്‍ അംപയര്‍ വിരേന്ദര്‍ ശര്‍മ നിരസിച്ചപ്പോഴാണ് കോലി നിയന്ത്രണം വിട്ടത്. പന്ത് നിലത്തെറിഞ്ഞ കോലി അംപയറുമായി തര്‍ക്കിച്ചു.
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററിനിടെ അംപയറോട് കയര്‍ത്ത് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. രാഹുല്‍ ത്രിപാഠിക്കെതിരായ യുസ്‌വേന്ദ്ര ചഹലിന്റെ എല്‍ബിഡബ്ലിയു അപ്പീല്‍ അംപയര്‍ വിരേന്ദര്‍ ശര്‍മ നിരസിച്ചപ്പോഴാണ് കോലി നിയന്ത്രണം വിട്ടത്. പന്ത് നിലത്തെറിഞ്ഞ കോലി അംപയറുമായി തര്‍ക്കിച്ചു. ഔട്ട് നല്‍കാത്തതിന്റെ കാരണം ചോദിച്ചു.
undefined
വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തുമായി ആലോചിച്ച ശേഷം കോലി റിവ്യൂ നല്‍കി. മൂന്നാം അംപയര്‍ വിരേന്ദര്‍ ശര്‍മ്മയുടെ തീരുമാനം തിരുത്തി ഔട്ട് നല്‍കി. ഇതോടെ കോലി അമിതമായി ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. വീഡിയോ കാണാം...
ബാംഗ്ലൂര്‍ ജേഴ്‌സിയില്‍ ക്യാപ്റ്റനായുള്ള കോലിയുടെ അവസാന മത്സരമായിരുന്നിത്. ഈ സീസണിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോലി വ്യക്തമാക്കിയിരുന്നു.
കോലിയുടെ പെരുമാറ്റത്തെ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍ വിമര്‍ശിച്ചു. തീരുമാനം തെറ്റായാലും ശരിയായാലും അംപയര്‍ ആരോടും വിശദീകരിക്കുകയോ മറുപടി നല്‍കുകയോ വേണ്ടെന്ന് ഗാവസ്‌കര്‍ പറഞ്ഞു.