ഐപിഎല്‍ 2021: വീണ്ടും കലിപ്പന്‍ പൊള്ളാര്‍ഡ്, ഇത്തവണ ഇര പ്രസിദ്ധ് കൃഷ്ണ! വൈറല്‍ വീഡിയോ കാണാം

By Web Team  |  First Published Sep 24, 2021, 9:25 AM IST

2015 ഐപിഎല്ലില്‍ താരത്തിന്റെ താരത്തിന്റെ ടേപ്പ് വച്ച് ഒട്ടിച്ച സംഭവമൊന്നും ആരാധകര്‍ മറന്നുകാണില്ല. ഒരിക്കല്‍ മിച്ചല്‍ സ്റ്റാര്‍്ക്കിന് (Mitchell Starc) നേരെ ബാറ്റ് എറിഞ്ഞ് വിവാദവാര്‍ത്തിയില്‍ ഇടം പടിച്ചു.
 


അബുദാബി: മത്സരത്തിനിടെ പലപ്പോഴും കലിപ്പന്‍ സ്വഭാവം പുറത്തെടുക്കാറുണ്ട് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം കീറണ്‍ പൊള്ളാര്‍ഡ് (Kieron Pollard). 2015 ഐപിഎല്ലില്‍ താരത്തിന്റെ താരത്തിന്റെ ടേപ്പ് വച്ച് ഒട്ടിച്ച സംഭവമൊന്നും ആരാധകര്‍ മറന്നുകാണില്ല. ഒരിക്കല്‍ മിച്ചല്‍ സ്റ്റാര്‍്ക്കിന് (Mitchell Starc) നേരെ ബാറ്റ് എറിഞ്ഞ് വിവാദവാര്‍ത്തിയില്‍ ഇടം പടിച്ചു.

ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (Kolkata Knight Riders) ഐപിഎല്‍ (IPL 2021) മത്സരത്തിലും താരത്തിന്റെ കലിപ്പന്‍ രൂപം പുറത്തായി. അപ്പുറത്ത് കൊല്‍ക്കത്ത പേസര്‍ പ്രസിദ്ധ് കൃഷ്ണയായിരുന്നു (Prasidh Krishna). 15-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. പ്രസിദ്ധിന്റെ പന്ത് പൊള്ളാര്‍ഡ് പ്രതിരോധിച്ചു. ബൗളറുടെ കയ്യിലേക്ക് തന്നെയണ് പന്തെത്തിയത്. 

Latest Videos

undefined

പന്തെടുത്ത് സ്റ്റംപിന് നേരെ എറിയാനുള്ള ആക്ഷനും  പ്രസിദ്ധ് നടത്തി. എന്നാല്‍ കയ്യില്‍ പന്തില്ലായിരുന്നു എന്നുമാത്രം. പൊള്ളാര്‍ഡ് ചെറുതായൊന്ന് മാറാനും ശ്രമിച്ചു. പിന്നീട് ഉയര്‍ത്തിപ്പിടിച്ച കയ്യുമായി പ്രസിദ്ധ് പൊള്ളാര്‍ഡിന് മുഖത്തോട് മുഖമെത്തി. ഇതിനിടെ വിന്‍ഡീസ് താരം പ്രസിദ്ധിനോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്നാല്‍ ഒന്നും ശ്രദ്ധിക്കാത്ത പ്രസിദ്ധ് തൊപ്പി തലയില്‍ വച്ച് തിരികെ നടന്നു. വീഡിയോ കാണാം...

pic.twitter.com/XU63FEDu8G

— pant shirt fc (@pant_fc)

 

സംഭവം അവിടെയും തീര്‍ന്നില്ല. അടുത്ത ഓവറില്‍ പ്രസിദ്ധ് പന്തെറിയാന്‍ എത്തിയപ്പോഴും തുടര്‍ന്നു. ആ സമയത്ത് നോണ്‍സ്‌ട്രൈക്കിലായിരുന്നു പൊള്ളാര്‍ഡ്. പ്രസിദ്ധ് പന്തെറിയാന്‍ ഓടിയടുത്തപ്പോള്‍ പൊള്ളാര്‍ഡ് മുറുമുറുത്തുകൊണ്ടിരുന്നു. ബൗളിംഗ് നിര്‍ത്തിയ താരം അംപയറോട് എന്താണിതെന്ന് മട്ടില്‍ കൈ ഉയര്‍ത്തി ചോദിക്കുന്നതും കാണാമായിരുന്നു.

മത്സരത്തില്‍ നാല് ഓവറില്‍ 43 റണ്‍സ് വിട്ടുനല്‍കി പ്രസിദ്ധ് മൂന്ന് വിക്കറ്റെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

click me!