സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും ഹൈദരാബാദ് ടീം തോറ്റതോടെയാണ് വീരുവിന്‍റെ നിര്‍ദേശം.
ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിംഗ് ആശങ്കകള്‍ പരിഹരിക്കാന്‍ കെയ്‌ന്‍ വില്യംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും ഹൈദരാബാദ് ടീം തോറ്റതോടെയാണ് വീരുവിന്‍റെ നിര്‍ദേശം.
Kiska hai yeh tumko intezaar,
Main hoon Na pic.twitter.com/5ra0ZlUt90
എന്നാല്‍ ഫിറ്റ്‌നസിലെത്താനും നെറ്റ്സിലും വില്യംസണിന് കുറച്ച് കൂടി സമയം വേണം എന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് പറയുന്നത്.
undefined
'ജോണി ബെയര്‍സ്റ്റോയുടെ സ്ഥാനത്താണ് വില്യംസണെ കളിപ്പിക്കേണ്ടത്. ഇന്ത്യക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ബെയര്‍സ്റ്റോ മികച്ച ഫോമിലായിരുന്നു. ടൂര്‍ണമെന്‍റ് മുന്നോട്ടുപോകുമ്പോള്‍ കെയ്‌നെ തീര്‍ച്ചയായും പരിഗണിക്കും. കഴിഞ്ഞ സീസണില്‍ സാവധാനം തുടങ്ങിയ ടീം പിന്നീട് ശക്തമായ തിരിച്ചുവരവുമായി പ്ലേ ഓഫിലെത്തി. അന്ന് മികച്ച പ്രകടനം പുറത്തെടുത്ത വൃദ്ധിമാന്‍ സാഹയ്‌ക്ക് ഇപ്പോള്‍ അവസരം നല്‍കുന്നത് അതുകൊണ്ടാണ്' എന്നും ബെയ്‌ലിസ് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിന് തോറ്റപ്പോള്‍ രണ്ടാം കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ആറ് റണ്‍സകലെ അടിയറവ് പറഞ്ഞു. ജയിക്കാനാകുമായിരുന്ന മത്സരങ്ങളാണ് ടീം കൈവിട്ടത്. പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദ് നിലവില്‍ ഏഴാം സ്ഥാനത്താണ്.
ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ശനിയാഴ്‌ചയാണ് സണ്‍റൈസേഴ്‌സിന്‍റെ അടുത്ത മത്സരം. ഐപിഎല്ലില്‍ 53 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വില്യംസണ്‍ 39.49 ശരാശരിയും 15 അര്‍ധ സെഞ്ചുറികളുമടക്കം 1619 റണ്‍സ് നേടിയിട്ടുണ്ട്.
രാജസ്ഥാന്‍-ഡല്‍ഹി പോര് എന്തുകൊണ്ട് സഞ്ജു-റിഷഭ് പോരാട്ടമാകുന്നു?
ഡഗൗട്ടിലെ കസേര തട്ടിത്തെറിപ്പിച്ചു; കോലിയുടെ ചെവിക്ക് പിടിച്ച് മാച്ച് റഫറി
യുവ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്‍