ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍

By Web Team  |  First Published Oct 6, 2021, 3:11 PM IST

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ ഷാര്‍ദുലിന് സാധിച്ചില്ല. റിസര്‍വ് താരമായിട്ടാണ് ഷാര്‍ദുല്‍ ടീമിനൊപ്പമുള്ളത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍.
 


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഷാര്‍ദുല്‍ ഠാക്കൂര്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം മികവ് കാണിച്ചു. അതേ പ്രകടനം ഐപിഎല്ലിലും തുടരാന്‍ ഷാര്‍ദുലിനായി. അടുത്തകാലത്തെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) പേസര്‍ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ ഷാര്‍ദുലിന് സാധിച്ചില്ല. റിസര്‍വ് താരമായിട്ടാണ് ഷാര്‍ദുല്‍ ടീമിനൊപ്പമുള്ളത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍.

ഐപിഎല്‍ 2021: ആദ്യ മത്സരത്തിന് കുടുംബത്തിന്റെ ആശംസ, വികാരാധീനനായി ഉമ്രാന്‍ മാലിക് വീഡിയോ കാണാം

Latest Videos

undefined

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിയെ മെന്ററായി നിശ്ചയിച്ചിരുന്നു. ധോണിക്ക് കീഴിലാണ് ഷാര്‍ദുല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഷാര്‍ദുലിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിപ്പിക്കാന്‍ കഴിയുമെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ പറയുന്നത്. എന്നാലതിന് ധോണി കൂടി വിചാരിക്കണമെന്നും വോണ്‍ വ്യക്തമാക്കുന്നു.

ഐപിഎല്‍ 2021: 'ബോളിവുഡിലേക്കില്ല, ചെന്നൈ ജേഴ്‌സിയില്‍ അടുത്ത സീസണിലും കാണാം'; ധോണിയുടെ ഉറപ്പ് 

അദ്ദേഹത്തിന്റെ വാക്കുകള്‍...''ഇതിഹാസതാരം ഇയാന്‍ ബോതമിനോട് വളരെയേറെ സാമ്യമുണ്ട് ഷാര്‍ദുലിന്. ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനം ഷാര്‍ദുല്‍ ഐപിഎല്ലിലും ആവര്‍ത്തിക്കുന്നു. ഷാര്‍ദുലിന്റെ വേരിയേഷനുകള്‍ ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കും. മത്സരം വരുതിയിലാക്കാനുള്ള പ്രത്യേക കഴിവ് ഷാര്‍ദുലിനുണ്ട്. ധോണിയാണ് ടീം ഇന്ത്യയുടെ മെന്റര്‍. ധോണിക്ക് വേണമെങ്കില്‍ ഷാര്‍ദുലിനെ ടീമിലെടുക്കാന്‍ കോച്ച് രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ വിരാട് കോലിയേയും ആവശ്യപ്പെടാം.'' വോണ്‍ വ്യക്തമാക്കി. 

ഐപിഎല്‍ 2021: സഞ്ജു, ദേവ്ദത്ത്, രാഹുല്‍, വില്യംസണ്‍.! ആര്‍സിബിയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും? സാധ്യതകള്‍ ഇങ്ങനെ

ഈ സീസണ്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദുല്‍, ടൂര്‍ണമെന്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തുമുണ്ട്.

click me!