രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകള്‍; മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍

By Web Team  |  First Published May 1, 2021, 9:30 PM IST

 ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് മൊയീന്‍ അലി (36 പന്തില്‍ 58), ഫാഫ് ഡു പ്ലെസിസ് (28 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ പുറത്താവാതെ 72) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
 


ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് മൊയീന്‍ അലി (36 പന്തില്‍ 58), ഫാഫ് ഡു പ്ലെസിസ് (28 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ പുറത്താവാതെ 72) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. കീറണ്‍ പൊള്ളാര്‍ഡ് മുംബൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍. 

തുടക്കം വിക്കറ്റോടെ

Latest Videos

undefined

തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായി. നേരിട്ട നാലാം പന്തില്‍ തന്നെ റിതുരാജ് ഗെയ്കവാദ് (4) പവലിയനില്‍ തിരിച്ചെത്തി. ബോള്‍ട്ടിന്റെ ഇന്‍സ്വിങ്ങര്‍ ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജായ പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങി. ചെന്നൈയ്ക്ക് നിര്‍ണായ കൂട്ടുകെട്ട് പിന്നാലെയാണ് പിറന്നത്. അലി- ഫാഫ് സഖ്യം 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു അലിയുടെ ഇന്നിങ്‌സ്. ഫാഫ് നാല് സിക്‌സും രണ്ട് ഫോറും നേടി. 11-ാം ഓവറില്‍ ഒന്നിന് 112 എന്ന ശക്തമായ നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലിയെ ബുമ്ര വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. ഫാഫിനേയും സുരേഷ് റെയ്‌നയേയും (4) കീറണ്‍ പൊള്ളാര്‍ഡ് പുറത്താക്കി. ഫാഫ് ബുമ്രയ്ക്ക് ക്യാച്ച് നല്‍കി. റെയ്‌ന ക്രുനാല്‍ പാണ്ഡ്യയ്ക്കും ക്യാച്ച് നല്‍കി. 

റായുഡു- ജഡ്ഡു കൂട്ടുകെട്ട്

മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായത് ചെന്നൈയുടെ റണ്‍നിരക്കിനെ സാധിച്ചു. ക്രീസില്‍ റായുഡു- ജഡേജ ഒന്നിച്ചു. എന്നാല്‍ ജഡ്ഡുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 22 പന്തുകള്‍ നേരിട്ട താരത്തിന് ഇത്രയുും തന്നെ റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുവശത്ത് റായുഡു ഇന്നിങ്‌സ് ആഘോഷമാക്കി. കേവലും 27 പന്തുകള്‍ മാത്രം നേരിട്ട റായുഡ് 72 റണ്‍സാണ്‍ നേടിയത്. ഇതില്‍ ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഇരുവരും പുറത്താവാതെ 102 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു. ബുമ്ര നാല് ഓവറില്‍ 56 റണ്‍സാണ് വിട്ടുകൊടുത്തത്. ബോള്‍ട്ട് നാല് ഓവറില്‍ 42 റണ്‍സും ധവാല്‍ കുല്‍ക്കര്‍ണി 48 റണ്‍സും നനല്‍കി. 

മുംബൈ ഇന്ത്യന്‍സില്‍ രണ്ട് മാറ്റം

നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുബൈ രണ്ട് മാറ്റം വരുത്തി. ജയന്ത് യാദവിന് പകരും ജയിംസ് നീഷാം ടീമിലെത്തി. നതാന്‍ കൗള്‍ട്ടര്‍-നീലിന് പകരം ധവാല്‍ കുല്‍ക്കര്‍ണിക്കും ആദ്യമായി അവസരം തെളിഞ്ഞു. പോയിന്റ് പട്ടികയില്‍ 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ജയങ്ങളാണ് അക്കൗണ്ടില്‍. ഇത്രയും മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ സ്വന്തമായിട്ടുള്ള മുംബൈക്ക് ആറ് പോയിന്റാണുള്ളത്. നാലാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ. ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും തോല്‍പ്പിച്ചിരുന്നു. 

ടീമുകള്‍

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്്, ക്രുനാല്‍ പാണ്ഡ്യ, ധവാല്‍ കുല്‍ക്കര്‍ണി, ജയിംസ് നീഷാം, രാഹുല്‍ ചാഹര്‍, ജസ്പ്രിത് ബുമ്ര, ട്രന്റ് ബോള്‍ട്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

click me!