ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കുന്ന താരങ്ങളില്‍ സഹായം അറിയിച്ച രണ്ടാമത്തെ കളിക്കാരനാണ് ശ്രീവാത്‌സ് ഗോസ്വാമി.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി. ഓക്‌സിജന്‍ എത്തിക്കാന്‍ 90,000 രൂപയാണ് ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് താരം സംഭാവന നല്‍കിയത്.
സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല ശ്രീവാത്‌സ് ഗോസ്വാമി. മഹാമാരിയെ ഒരുമിച്ച് നേരിടണമെന്നും സഹായങ്ങള്‍ എത്തിക്കണമെന്നും ട്വിറ്ററിലൂടെ താരം ആവശ്യപ്പെട്ടു.
Happy to help 🙏 please donate and reach out :) we are in this together https://t.co/cKs9EZbnxM
— Shreevats goswami (@shreevats1)
undefined
ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കുന്ന താരങ്ങളില്‍ സഹായം അറിയിച്ച രണ്ടാമത്തെ കളിക്കാരനാണ് ശ്രീവാത്‌സ് ഗോസ്വാമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായം നല്‍കിയിരുന്നു.
കൊവിഡിനെ നേരിടാന്‍ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന ചെയ്ത് പാറ്റ് കമിന്‍സ്
'ഇന്ത്യ എന്റെ രണ്ടാം വീട്'; കമ്മിന്‍സിന് പിന്നാലെ സഹായഹസ്തവുമായി ബ്രറ്റ് ലീ