വൈകിട്ട് 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരുടെ പോരാട്ടമാണെന്നുള്ളതാണ് രസകരമായ കാര്യം.
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്നത്തെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് (Sunrisers Hyderabad), പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. വൈകിട്ട് 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരുടെ പോരാട്ടമാണെന്നുള്ളതാണ് രസകരമായ കാര്യം. പ്ലേ ഓഫ് സ്വപ്നം ഏറെക്കുറെ അസ്തമിച്ച ഹൈദരാബാദും ആദ്യ നാലിലെത്താന്‍ പാടുപെടുന്ന പഞ്ചാബും.
സ്വദേശത്തെയും വിദേശത്തെയും പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് പഞ്ചാബിന്റെ ദൗര്‍ബല്യം. നായകന്‍ കെ എല്‍ രാഹുലും (K L Rahul) മായങ്ക് അഗര്‍വാളും (Mayank Agarwal) മിന്നും തുടക്കം നല്‍കുമ്പോഴും മുന്‍തൂക്കം നിലനിര്‍ത്താനാവാത്തത് പധാനപ്രശ്‌നം. ക്രിസ് ഗെയ്‌ലിനെ (Chris Gayle) ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തം.
undefined
ടീം കോംപിനേഷന്‍ തുടരെ മാറ്റുന്നതില്‍ മുന്‍ മെന്റര്‍ വീരേന്ദ്രര്‍ സെവാഗ് (Virender Sehwag) ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് അവസാന മത്സരങ്ങളില്‍ ആശ്വാസം കണ്ടെത്താനാണ് ഇറങ്ങുന്നത്. ജോണി ബെയര്‍സ്റ്റോ (Jonny Bairstow) ടീമിലില്ലാത്തതും ഡേവിഡ് വാര്‍ണറുടെ (David Warner) മോശം ഫോമും തിരിച്ചടി.
ബൗളിങ്ങില്‍ റാഷിദ് ഖാനെ (Rashid Khan) കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതും കെയ്ന്‍ വില്യംസണിനും (Kane Williamson) സംഘത്തിനും വെല്ലുവിളിയാണ്. പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 12ലും ജയിച്ചത് ഹൈദരാബാദ്. അഞ്ചെണ്ണത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.