ഐപിഎല്‍ 2021: സണ്‍റൈസേഴ്‌സിന് ജീവന്മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

By Web Team  |  First Published Sep 22, 2021, 12:15 PM IST

ഹൈദരാബാദിന് ജീവന്‍മരണ പോരാട്ടമെങ്കില്‍ ഡല്‍ഹി പ്ലേഓഫിന് തൊട്ടരികെയാണ്. 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി സന്തുലിതമാണ്. 
 


ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) നേരിടും. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഹൈദരാബാദിന് ജീവന്‍മരണ പോരാട്ടമെങ്കില്‍ ഡല്‍ഹി പ്ലേഓഫിന് തൊട്ടരികെയാണ്. 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി സന്തുലിതമാണ്. 

ഐപിഎല്‍ 2021 'എന്റെ ബൗളര്‍മാരില്‍ ഞാന്‍ വിശ്വിസിച്ചു': സഞ്ജു, സ്വയം കുറ്റപ്പെടുത്തി രാഹുല്‍

Latest Videos

undefined

പരിക്കേറ്റ് സീസണിലെ ആദ്യഘട്ട മത്സരങ്ങള്‍ നഷ്ടമായ ശ്രേയസ് അയ്യരും (Shreyas Iyer)  ആര്‍ അശ്വിനും (R Ashwin) ടീമിലേക്ക് മടങ്ങിയെത്തുന്നത് ഡല്‍ഹി നിരയ്ക്ക് കരുത്ത് കൂട്ടും. പൃഥ്വി ഷോയും (Prithvi Shaw) ശിഖര്‍ ധവാനും (Shikhar Dhawan) നല്‍കുന്ന മിന്നും തുടക്കവും സമ്മര്‍ദ്ദമില്ലാത്ത നായകന്‍ റിഷഭ് പന്തിന്റെ (Rishabh Pant) പ്രകടനവും ടീമിന് മുതല്‍ക്കൂട്ടാണ്. സ്റ്റീവ് സ്മിത്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, കഗിസോ റബാഡ, ആന്റിച്ച് നോര്‍ജെ എന്നിവരാകും വിദേശതാരങ്ങള്‍.

ഐപിഎല്‍ 2021: അവസാന ഓവറില്‍ ഒരു റണ്‍സും രണ്ട് വിക്കറ്റും; പഞ്ചാബിനെ കുരുക്കിയ ത്യാഗിയുടെ മാരക ബൗളിംഗ്- വീഡിയോ

മറുവശത്ത് ഏഴ് കളികളില്‍ ആറിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ഇനിയുള്ള ഓരോ മത്സരവും ഹൈദരാബാദിന് നിര്‍ണായകമായതിനാല്‍ ടീമിലെ സ്ഥാനം പലര്‍ക്കും ഉറപ്പില്ല. നായകന്‍ കെയ്ന്‍ വില്യംസണും (Kane Williamson) റാഷിദ് ഖാനുമൊപ്പം (Rashid Khan) മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറിനും (David Warner) സാധ്യത. ജേസണ്‍ ഹോള്‍ഡര്‍, റുഥര്‍ഫോര്‍ഡ്, മുഹമ്മദ് നബി, ജേസണ്‍ റോയ് എന്നിവരിലൊരാളെയും പരിഗണിക്കും.

ഐപിഎല്‍ 2021: 'ദൈവം നല്‍കിയ കഴിവ് അവന്‍ പാഴാക്കുന്നു'; സഞ്ജുവിനെതിരെ വിമര്‍ശനുമായി ഗവാസ്‌കര്‍

ഭുവനേശ്വര്‍ കുമാറും ടി നടരാജനും കൂടിച്ചേരുമ്പോള്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വലിയ പ്രശ്‌നങ്ങളില്ല. സൂപ്പര്‍ ഓവറിലെ അവസാന പന്തുവരെ ആവേശം നിറച്ച ആദ്യഘട്ടത്തിലെ മത്സരം പോലെ ഒന്നാകും ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇനിയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ലെന്ന കെയ്ന്‍ വില്യംസണിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ആവേശപ്പോര് കാണാം ദുബായില്‍.

click me!