ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Oct 6, 2021, 9:20 PM IST

പ്രിയം ഗാര്‍ഗും റോയിയും ചേര്‍ന്ന് ഹൈദരാബാദിനെ പതിനാലാം ഓവറില്‍ 100 കടത്തിയതോടെ ഹൈദരാബാദ് മികച്ച സ്കോര്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍  പ്രിയം ഗാര്‍ഗിനെയും(15), ജേസണ്‍ റോയിയെയും(38 പന്തില്‍ 44) മടക്കി ഡാന്‍ ക്രിസ്റ്റ്യന്‍ ഹൈദരാബാദിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.


ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Bangalore) 142 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ ജേസണ്‍ റോയിയുടെയും(44)(Jason Roy) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും(31)(Kane Williamson) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

പവര്‍പ്ലേയില്‍ ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്

WICKET!

Harshal Patel strikes. Goes for back of a length, Williamson gives himself room, but the ball grips and bowls him.

Live - https://t.co/EqmOIV0UoV pic.twitter.com/IpGbMdcP3q

— IndianPremierLeague (@IPL)

Latest Videos

undefined

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ(13) നഷ്ടമായെങ്കിലും ജേസണ്‍ റോയിയുടെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും ബാറ്റിംഗ് മികവില്‍ പവര്‍ പ്ലേയില്‍ ഹൈദരാബാദ് 50 റണ്‍സിലെത്തി. പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സിലെത്തി ഹൈദരാബാദിന് പക്ഷെ പിന്നീട് സ്കോറിംഗ് വേഗം കൂട്ടാനായില്ല. സ്കോര്‍ ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ പന്ത്രണ്ടാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(29 പന്തില്‍ 31) ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഈ സമയം 82 റണ്‍സിലെത്തിയിരുന്നു ഹൈദരാബാദ്.

ഡാന്‍ ക്രിസ്റ്റ്യന്‍റെ ഇരട്ടപ്രഹരത്തില്‍ അടിതെറ്റി ഹൈദരാബാദ്

A wicket of the first and last ball of the over from Dan Christian.

This time its the well-set batter Jason Roy who has to depart.

Live - https://t.co/UJxVQxyLNo pic.twitter.com/elZ6TBPREz

— IndianPremierLeague (@IPL)

പ്രിയം ഗാര്‍ഗും റോയിയും ചേര്‍ന്ന് ഹൈദരാബാദിനെ പതിനാലാം ഓവറില്‍ 100 കടത്തിയതോടെ ഹൈദരാബാദ് മികച്ച സ്കോര്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍  പ്രിയം ഗാര്‍ഗിനെയും(15), ജേസണ്‍ റോയിയെയും(38 പന്തില്‍ 44) മടക്കി ഡാന്‍ ക്രിസ്റ്റ്യന്‍ ഹൈദരാബാദിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ വൃദ്ധിമാന്‍ സാഹയയെ(10) വീഴ്ത്തി ഹര്‍ഷല്‍ പട്ടേല്‍ ഹൈദരാബാദിന്‍റെ കുതിപ്പ് തടഞ്ഞു. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ജേസണ്‍ ഹോള്‍ഡറും(13 പന്തില്‍ 16) റാഷിദ് ഖാനും(7) ചേര്‍ന്നാണ് ഹൈദരാബാദിനെ 141ല്‍ എത്തിച്ചത്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇറങ്ങിയത്.രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ബാംഗ്ലൂരിന് രണ്ടും ജയിച്ചാല്‍ 20 പോയന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാം. 16 പോയന്‍റാണ് നിലവില്‍ ബാംഗ്ലൂരിനുള്ളത്.

18 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ഹൈദരാബാദിന് അഭിമാനം കാക്കാനുള്ള പോരാട്ടമാണിത്. സീസമില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദ് ജയിച്ചത്.

click me!