സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ജേസൺ റോയി, വൃദ്ധിമാൻ സാഹ, പ്രിയം ഗാർഗ് എന്നിവരുടെ ക്യാച്ചുകൾ കൈയിലൊതുക്കിയാണ് ധോണി നേട്ടം സ്വന്തമാക്കിയത്
ഷാര്‍ജ: ഐപിഎല്ലിൽ(IPL 2021) മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകൻ എം എസ് ധോണി(MS Dhoni). സൂപ്പർ കിംഗ്സിന്റെ വിക്കറ്റ് കീപ്പറായി ധോണി 100 ക്യാച്ചുകൾ പൂർത്തിയാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ജേസൺ റോയി, വൃദ്ധിമാൻ സാഹ, പ്രിയം ഗാർഗ് എന്നിവരുടെ ക്യാച്ചുകൾ കൈയിലൊതുക്കിയാണ് ധോണി നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ ധോണിക്ക് ആകെ 123 ക്യാച്ചുകളാണുള്ളത്. ചെന്നൈ വിലക്ക് നേരിട്ട കാലയളവിൽ ധോണി പുണെയുടെ താരമായിരുന്നു.
സൂപ്പര്‍താരം സംശയം; ഐപിഎല്ലില്‍ കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ
undefined
ധോണി ഫിനിഷിംഗ്, ചെന്നൈ പ്ലേ ഓഫില്‍
ഐപിഎല്‍ പതിനാലാം സീസണില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്‌സിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി 18 പോയിന്‍റുമായാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ധോണി 11 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനായാസമാക്കിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-134/7 (20), ചെന്നൈ സൂപ്പര്‍ കിംഗ്സ്-139/4 (19.4). നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ചെന്നൈ പേസര്‍ ജോഷ് ഹേസല്‍വുഡാണ് കളിയിലെ താരം.
താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ക്രിസ് ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു
പ്ലേ ഓഫ് ഉറപ്പാക്കിയ സൂപ്പർ കിംഗ്സിന് ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. നാളെ രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ അടുത്ത എതിരാളികൾ. തിങ്കളാഴ്‌ച ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന ചെന്നൈ അവസാന ലീഗ് മത്സരത്തിൽ വ്യാഴാഴ്‌ച പഞ്ചാബ് കിംഗ്സുമായി ഏറ്റുമുട്ടും.
ആരുറപ്പിക്കും നാലാം സ്ഥാനം?
ഐപിഎല്‍ പതിനാലാം സീസണില്‍ 11 മത്സരങ്ങളിൽ 18 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്‍റുള്ള ഡൽഹി ക്യാപിറ്റല്‍സ് രണ്ടാമത് നില്‍ക്കുന്നു. ആർസിബി(14) മൂന്നും കൊൽക്കത്ത(10) നാലും മുംബൈ(10) അഞ്ചും സ്ഥാനത്താണ്. 8 പോയിന്‍റ് വീതമുള്ള പഞ്ചാബും രാജസ്ഥാനും ആറും ഏഴും സ്ഥാനത്ത് നിൽക്കുന്നു. എട്ടാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായി.
ഇരട്ടത്താപ്പിന്‍റെ ആശാന്‍മാര്‍; അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ടീം ഉടമ