ഐപിഎല്‍ 2021: 'അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു'; പഞ്ചാബ് കിംഗ്‌സ് താരത്തെ പുകഴ്ത്തി സെവാഗ്

By Web Team  |  First Published Oct 2, 2021, 1:44 PM IST

ഇന്നലെ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത (KKR) നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.


ദുബായ്: ഐപിഎല്ലില്‍ (IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkta Knight Riders) തോല്‍പ്പിച്ചതോടെ പഞ്ചാബ് കിംഗ്‌സ് (Punjab Kings) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഇന്നലെ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത (KKR) നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. പഞ്ചാബ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2021: 'ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ മുന്നില്‍തന്നെയുണ്ട്'; പേര് വെളിപ്പെടുത്തി സ്റ്റെയ്ന്‍

Latest Videos

undefined

കൊല്‍ക്കത്തയെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് വലിയ പങ്കുണ്ടായിരുന്നു. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഇടങ്കയ്യന്‍ പേസര്‍ വീഴ്ത്തിയത്. ഇപ്പോള്‍ അര്‍ഷ്ദീപിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ പന്തിന്റെ ഭംഗി എടുത്തുപറഞ്ഞാണ് സെവാഗ് താരത്തെ പുകഴ്ത്തിയത്. ''ഗില്ലിനെ പുറത്താക്കിയ പന്ത് മനോഹരമായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്താണ് സ്വിങ് ചെയ്ത് വിക്കറ്റിളക്കിയത്. മൂന്ന് ദിവസം അര്‍ഷ്ദീപ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ കീഴിലായിരുന്നു. 

ഐപിഎല്‍ 2021: ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ; പ്രതീക്ഷയോടെ ആരാധകര്‍

മൂന്ന് ദിവസം കൊണ്ട് ഇത്തരത്തില്‍ അവന് സ്വിങ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യന്‍ ക്യാംപിലെത്തിയാല്‍ എത്രത്തോളം മാറ്റുവരുമെന്ന് വെറുതെയൊന്ന് ആലോചിച്ച് നോക്കൂ. അവനെപോലെ ഒരു താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയില്ലെങ്കില്‍ അത് അവന്റെ കഴിവിനോട് കാണിക്കുന്ന അനീതിയാവും.'' സെവാഗ് പറഞ്ഞു.

ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഗില്ലിന് പുറമെ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് എന്നിവരേയും അര്‍ഷ്ദീപ്  പുറത്താക്കിയിരുന്നു. എന്നാല്‍ ഗില്ലിനെ പുറത്താക്കിയ ഇന്‍സ്വിങ്ങറിന് ഭംഗിയേറെയായിരുന്നു. അര്‍ഷ്ദീപിന്റെ ബൗളിംഗ് പ്രകടനത്തിന് പുറമെ കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

ഐപിഎല്‍ 2021: മുംബൈ ഇന്ത്യന്‍സിന് ജീവന്മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

55 പന്തില്‍ നിന്ന് 67 റണ്‍സാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ 27 പന്തില്‍ 40 റണ്‍സ് നേടി. 9 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന ഷാറുഖ് ഖാനാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്.

click me!