ഐപിഎല്‍ 2021; 'പകരക്കാരായി വന്നവരെല്ലാം കരുത്തര്‍'; രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച് സഞ്ജു സാംസണ്‍

By Web Team  |  First Published Sep 21, 2021, 3:29 PM IST

നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് ഏഴാം സ്ഥാനത്തും. ജയിക്കുന്ന ടീമിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം. 


ദുബായ്: ഐപിഎല്‍ രണ്ടാംപാതിയില്‍ പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ ആത്മവിശ്വാസത്തിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. കെ എല്‍ രാഹുല്‍ (KL Rahul) നയിക്കുന്ന പഞ്ചാബ് ഏഴാം സ്ഥാനത്തും. ജയിക്കുന്ന ടീമിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം. 

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി; നിരാശയ്ക്കിടയിലും മിതാലിക്ക് റെക്കോഡ്

Latest Videos

undefined

പഞ്ചാബിനെതിരായ മത്സരത്തിന് ടീമിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിന്റെ വാക്കുകള്‍... ''ഓരോ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ടീമും നന്നായി കളിച്ചു. അവസാന പന്തിലാണ് മത്സരത്തിന് ഫലമുണ്ടായത്. രണ്ട് ടീമും തുല്യശക്തികളാണ്. സാഹചര്യങ്ങള്‍ കുറമെ മാറി. പഞ്ചാബുമായി ദുബായില്‍ കളിച്ചിട്ടില്ല. അബുദാബിയിലാണ് കളിച്ചത്. ആദ്യപാദത്തിലെ മത്സരം മുംബൈയിലായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ മാറി. വെല്ലുവിളികള്‍ ഏറെയുണ്ട്.

ഐപിഎല്‍ 2021: തോല്‍വിക്കിടയിലും കൊല്‍ക്കത്തയുടെ ഹീറോ വെങ്കടേഷിന് കോലിയുടെ ടിപ്‌സ്- വൈറല്‍ വീഡിയോ 

കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ജോഫ്ര ആര്‍ച്ചര്‍, ജോസ് ബ്ടലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ പദ്ധതിയിടുന്നത്. എന്നാല്‍ അവരിപ്പോഴില്ല. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമ്മള്‍ മനസിലാക്കണം. മൂന്ന് പേരും നമ്മുടെ പ്രധാന താരങ്ങളായിരുന്നു. മൂവരുടേയും അഭാവം പോസിറ്റീവ് മനസോടെ കാണേണ്ടത് അത്യാവശ്യമാണ്. ക്യാപ്റ്റനായിരിക്കുമ്പോള്‍ പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ താരങ്ങളുമായി സംസാരിക്കാറുള്ളൂ. 

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് താരങ്ങളുടെ പിന്മാറ്റം തിരിച്ചടി; രാജസ്ഥാനെതിരായ സാധ്യത ഇലവന്‍ അറിയാം...

പകരക്കാരായി വന്നവരെല്ലാം തകര്‍പ്പന്‍ താരങ്ങളാണ്. മികച്ച നാല് താരങ്ങളാണ് ടീമിലെത്തിയിരിക്കുന്നത്. എവിടെയും നന്നായി കളിക്കാമെന്നുള്ള വിശ്വാസം എനിക്കുണ്ട്. വരുന്ന ഏഴ് മത്സരങ്ങളില്‍ ഒന്നോ രണ്ടോ മാറ്റങ്ങളെ ഉണ്ടാവൂ. ബാക്കിയെല്ലാം പഴയത് പോലെ ആയിരിക്കും. പുതിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. അവരുടെ കഴിവ് പുറത്തെടുക്കാന്‍, അല്ലെങ്കില്‍ മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന അവസരമാണിത്.

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പരയില്‍ നിന്ന് പിന്മാറി

ഷാര്‍ജയില്‍ നന്നായി കളിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്ന് മത്സരങ്ങള്‍ അബുദാബിയില്‍ ആയിരുന്നു. അവിടെയും നന്നായി കളിക്കാന്‍ കഴിഞ്ഞു. എവിടെ ആയാലും റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്.'' സഞ്ജു പറഞ്ഞുനിര്‍ത്തി. 

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല 

ഇരുവരും മുമ്പ് യുഎഇയില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചു. രണ്ടിലും രാജസ്ഥാനായിരുന്നു ജയം. എന്നാല്‍ ആദ്യമായിട്ടാണ് ഇരുവരും ദുബായില്‍ കളിക്കാനൊരുങ്ങുന്നത്.

 

click me!