മുംബൈ ഇന്ത്യന്‍സിനെ പുറത്തേക്കടിക്കാന്‍ രാജസ്ഥാന്‍; സഞ്ജു ആരെയൊക്കെ കളിപ്പിക്കും

By Web Team  |  First Published Oct 5, 2021, 11:41 AM IST

മുംബൈക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആരെയൊക്കെ സഞ്ജുവിന്‍റെ രാജസ്ഥാന്‍ കളിപ്പിക്കും


ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) ഇന്ന് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) രാജകീയ യാത്രയപ്പ് നല്‍കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയാത്ത മുംബൈയുടെ കഥ ഇന്ന് തോറ്റാല്‍ തീരും. അതേസമയം പുറത്താകലിന്‍റെ സമാന അവസ്ഥയിലാണ് രാജസ്ഥാനും. മുംബൈക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആരെയൊക്കെ സഞ്ജുവിന്‍റെ(Sanju Samson) രാജസ്ഥാന്‍ കളിപ്പിക്കും. 

സച്ചിനെ കണ്ടത് പ്രചോദനം, ബാറ്റിംഗ് വെടിക്കെട്ടിന് പിന്നിലെ രഹസ്യങ്ങളുമായി യശസ്വി ജയ്‌സ്വാള്‍

Latest Videos

undefined

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയിറങ്ങി വമ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസമുണ്ട് സഞ്ജു സാംസണും കൂട്ടര്‍ക്കും. ചെന്നൈയുടെ 189 റണ്‍സ് പിന്തുടര്‍ന്ന് ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍റെ ജയം. ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, മായങ്ക് മര്‍ക്കാണ്ഡെ, ആകാശ് സിംഗ് എന്നിവരാണ് കഴിഞ്ഞ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലേക്ക് എത്തിയത്. ഈ മാറ്റങ്ങള്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും രാജസ്ഥാന്‍ തുടരാനാണ് സാധ്യത. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: എവിന്‍ ലൂയിസ്, യശസ്വി ജെയ്‍‍സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ആകാശ് സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ സക്കരിയ, മുസ്‌തഫിസൂര്‍ റഹ്‌മാന്‍. 

സഞ്ജു വേറെ ലെവല്‍! ഇത് മുംബൈയുടെ ഉറക്കംകെടുത്തുന്ന റെക്കോര്‍ഡ്

ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. 

20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.

ഇഷാന്‍ കിഷനും രാഹുല്‍ ചഹാറും തിരിച്ചെത്തുമോ? രാജസ്ഥാനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

click me!