ഐപിഎല്‍: രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ടോസ്, ഇരു ടീമിലും മാറ്റങ്ങള്‍

By Web Team  |  First Published Sep 29, 2021, 7:18 PM IST

 ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് സഞ്ജു സാംസണിന്‍റെ നേതൃത്വിത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്.


ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) ജയം നേടിയ ടീമില്‍ ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. കെയ്ല്‍ ജമൈയ്സണ് പകരം ജോര്‍ജ് ഗാര്‍ട്ടണ്‍(George Garton) ബാംഗ്ലൂര്‍ ടീമിലെത്തി.

🚨 Toss Update 🚨 has won the toss & have elected to bowl against .

Follow the match 👉 https://t.co/4IK9cxdt1G pic.twitter.com/ymT7MIHYA0

— IndianPremierLeague (@IPL)

ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാനും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരം കാര്‍ത്തിക് ത്യാഗി(Kartik Tyagi) രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് സഞ്ജു സാംസണിന്‍റെ നേതൃത്വിത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്.

Team News

1⃣ change for as Kartik Tyagi returns to the team.

1⃣ change for as George Garton makes his debut.

Follow the match 👉 https://t.co/4IK9cxdt1G

Here are the Playing XIs 🔽 pic.twitter.com/XZAIcvjAJg

— IndianPremierLeague (@IPL)

Latest Videos

undefined

10 മത്സരങ്ങള്‍ വീതം കളിച്ച രാജസ്ഥാന്‍ റോയല്‍സിന് എട്ടു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 12 ഉം പോയന്‍റാണുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും മഹിപാല്‍ ലോമറോറുമൊഴികെ ബാറ്റിംഗ് നിരയില്‍ ആരും ഫോമിലല്ലെന്നതാണ് രാജസ്ഥാന് തിരിച്ചടിയാകുന്നത്. എവിന്‍ ലൂയിസും ലിയാം ലിവിംസ്റ്റണും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല ഇതുവരെ. മധ്യനിരയില്‍ റിയാന്‍ പരാഗും രാഹുല്‍ തിവാത്തിയ നിറം മങ്ങി.

മറുവശത്ത് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഗ്ലെന്‍ മാക്സ്‌വെല്ലും ഫോമിലാണ്. എ ബി ഡിവില്ലിയേഴ്സ് ഇതുവരെ ഫോമിലെത്തിയിട്ടില്ലെന്നത് മാത്രമാണ് ബാംഗ്ലൂരിന്‍റെ ഏക തലവേദന.

രാജസ്ഥാന്‍ റോയല്‍സ് ടീം: Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Kartik Tyagi, Chetan Sakariya, Mustafizur Rahman.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, George Garton, Shahbaz Ahmed, Harshal Patel, Mohammed Siraj, Yuzvendra Chahal.

click me!