ഐപിഎല്‍ 2021: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; പഞ്ചാബ് കിംഗ്‌സില്‍ മൂന്ന് മാറ്റം

By Web Team  |  First Published Oct 3, 2021, 3:13 PM IST

ടോസ് നേടിയ ആര്‍സിബി (RCB) ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്.


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (Royal Challengers Bangalore) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ആര്‍സിബി (RCB) ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. പഞ്ചാബ് മൂന്ന് മാറ്റം വരുത്തി. പരിക്കേറ്റ് ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍.

ഐപിഎല്‍ 2021: 'മോശം, മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

Latest Videos

undefined

11 കളിയില്‍ 14 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് (PBKS) അഞ്ചും സ്ഥാനത്താണ്. പഞ്ചാബിനെ തോല്‍പിച്ച് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെ എല്‍ രാഹുലിന്റെ (KL Rahul) പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), മുംബൈ ഇന്ത്യന്‍സ് (Mumbai Indians) എന്നിവരുടെ സാധ്യത വര്‍ധിക്കും.

ഐപിഎല്‍ 2021: 'അടി കണ്ടപ്പോള്‍ 250 പോലും വിദൂരത്തല്ലെന്ന് തോന്നി'; രാജസ്ഥാനെതിരായ മത്സരശേഷം ധോണി

ആര്‍സിബി ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവര്‍ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയേയും മറികടന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. 12 മത്സരങ്ങള്‍ ആര്‍സിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.

click me!