രാജസ്ഥാനെ 10 വിക്കറ്റിന് ആര്‍സിബി തകര്‍ത്തുവിട്ടപ്പോള്‍ 52 പന്തില്‍ പുറത്താകാതെ 101 റണ്‍സുമായി ദേവ്‌ദത്ത് വെടിക്കെട്ട് കാഴ്‌ചവെച്ചിരുന്നു.
മുംബൈ: ഐപിഎല്ലില്‍ തന്‍റെ കന്നി സെഞ്ചുറി നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിനെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്‌ടര്‍ കുമാര്‍ സംഗക്കാര. രാജസ്ഥാനെ 10 വിക്കറ്റിന് ആര്‍സിബി തകര്‍ത്തുവിട്ടപ്പോള്‍ 52 പന്തില്‍ പുറത്താകാതെ 101 റണ്‍സുമായി ദേവ്‌ദത്ത് വെടിക്കെട്ട് കാഴ്‌ചവെച്ചിരുന്നു.
'അസാധാരണമായ ഇന്നിംഗ്‌സാണ് ദേവ്‌ദത്ത് പുറത്തെടുത്തത്. അവന്‍ നന്നായി ബാറ്റ് ചെയ്തു. കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ള ഷോട്ടുകളാണ് കളിച്ചത്. ബാറ്റിംഗില്‍ ഏറെ പക്വത ദേവ്‌ദത്ത് കാട്ടി. വിരാട് കോലിക്കൊപ്പമാണ് അദേഹം ബാറ്റ് ചെയ്യുന്നത് എന്നത് ശരിയാണ്. അതിനാല്‍ ഇരുവരും തമ്മില്‍ ഏറെ ആശയവിനിമയം നടന്നിട്ടുണ്ടാവും. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന തരത്തില്‍ ഏറെ ചര്‍ച്ചകള്‍. പ്രശംസ പിടിച്ചുപറ്റുന്ന ഇന്നിംഗ്‌സായിരുന്നു ദേവ്‌ദത്തിന്‍റേത്' എന്നും ശ്രീലങ്കയുടെ ഇതിഹാസ താരം കൂടിയായ കുമാര്‍ സംഗക്കാര മത്സരശേഷം പറഞ്ഞു.
undefined
എന്തിനാണ് ക്രിസ് മോറിസിനൊക്കെ ഇത്രയും പണം മുടക്കുന്നതെന്ന് പീറ്റേഴ്സണ്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ സെഞ്ചൂറിയനെന്ന റെക്കോര്‍ഡ് രാജസ്ഥാനെതിരായ ശതകത്തോടെ ദേവ്‌ദത്ത് പടിക്കല്‍ സ്വന്തം പേരിലാക്കിയിരുന്നു. മനീഷ് പാണ്ഡെ(19 വയസും 253 ദിവസവും), റിഷഭ് പന്ത്(20 വയസും 218 ദിവസവും) എന്നിവരാണ് പടിക്കലിന് മുന്നില്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ചുറി നേടുമ്പോള്‍ പടിക്കലിന് 20 വയസും 289 ദിവസവുമായിരുന്നു പ്രായം.
ശിവം ദുബെക്കും പ്രശംസ
രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ പ്രകടനത്തെയും സംഗ പ്രശംസിച്ചു. 'ദുബെ നന്നായി ബാറ്റ് ചെയ്തു എന്നാണ് വിശ്വാസം. ബാറ്റിംഗിംഗില്‍ ഏറെ ആഴവും അവബോധവും കാട്ടി. സ്‌പിന്നര്‍മാര്‍ക്കെതിരെ കളിക്കാനാവും എന്നതാണ് ദുബെയുടെ കരുത്തുകളിലൊന്ന്. സ്ലോ ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്വം ഉറപ്പിക്കാന്‍ കഴിയും എന്ന് ദുബെ തെളിയിച്ചു. ദുബെ സ്‌മാര്‍ട്ടായാണ് ബാറ്റ് വീശിയത്' എന്നും സംഗക്കാര വ്യക്തമാക്കി. മുന്‍നിര തകര്‍ന്നടിഞ്ഞ ടീമിനായി അഞ്ചാം നമ്പറില്‍ 32 പന്തില്‍ 46 റണ്‍സ് നേടിയിരുന്നു താരം.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി