ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും

By Asianet Malayalam  |  First Published Sep 24, 2021, 5:01 PM IST

ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ 66 റണ്‍സ് കൂടി കോലിക്ക് മതി


ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) മത്സരത്തില്‍ വിരാട് കോലിയെയും(Virat Kohli) എം എസ് ധോണിയേയും (MS Dhoni) കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍. ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ 66 റണ്‍സ് കൂടി കോലിക്ക് മതി. ആകെ താരങ്ങളില്‍ ഈ നേട്ടം പിന്നിടുന്ന അഞ്ചാം താരവുമാകും കോലി. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1000 റണ്‍സ് നേട്ടത്തിനും അരികെയാണ് വിരാട് കോലി. 105 റണ്‍സാണ് ഇതിന് കോലിക്ക് വേണ്ടത്. 

Latest Videos

undefined

റെക്കോര്‍ഡ് ഉന്നമിട്ട് 'തല'യും

എം എസ് ധോണിക്കും ഇന്നത്തെ മത്സരം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാനുള്ളതാണ്. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറാകും 'തല'. നിലവില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം 114 ക്യാച്ചുമായി റെക്കോര്‍ഡ് പങ്കിടുകയാണ് താരം. അഞ്ച് റണ്‍സ് കൂടി നേടിയാല്‍ 'ചിന്നത്തല' സുരേഷ് റെയ്‌നയ്‌ക്ക് 5500 റണ്‍സ് ഐപിഎല്ലില്‍ തികയ്‌ക്കാം. 

ഐപിഎല്ലില്‍ ക്രിസ് ഗെയ്‌ലിന് ശേഷം 250 സിക്‌സറുകള്‍ തികയ്‌ക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ് ആര്‍സിബിയുടെ എ ബി ഡിവില്ലിയേഴ്‌സ്. അഞ്ച് സിക്‌സറുകളാണ് എബിഡിക്ക് ഇതിന് വേണ്ടത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജിന് 50 ഐപിഎല്‍ വിക്കറ്റുകള്‍ തികയ്‌ക്കാം. നിലവില്‍ 42 മത്സരങ്ങളില്‍ 45 വിക്കറ്റുകളാണ് താരത്തിനുള്ളത്. 

ഷാര്‍ജയില്‍ റണ്‍കാറ്റ് പെയ്യുമോ? 

വൈകിട്ട് ഏഴരയ്‌ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വിരാട് കോലിയും എം എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം ആര്‍സിബിക്ക് മാറ്റണം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം മഞ്ഞപ്പടയ്‌ക്ക് തന്നെയാണ്. 27 മത്സരങ്ങളില്‍ 17ലും ആര്‍സിബിയെ വീഴ്‌ത്താന്‍ സിഎസ്‌ക്കെയ്‌ക്കായി. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

ഐപിഎല്‍ 2021: ഷാര്‍ജയില്‍ തീ പാറും; കോലിയും ധോണിയും ഇന്ന് നേര്‍ക്കുനേര്‍

ഐപിഎല്‍ 2021: വീണ്ടും കലിപ്പന്‍ പൊള്ളാര്‍ഡ്, ഇത്തവണ ഇര പ്രസിദ്ധ് കൃഷ്ണ! വൈറല്‍ വീഡിയോ കാണാം

ഐപിഎല്‍ 2021: സഞ്ജുവിന് പിന്നാലെ മോര്‍ഗനും മാച്ച് റഫറിയുടെ പിടി! ഇത്തവണ കുറച്ചു കടുത്തുപോയി

ഐപിഎല്‍ 2021: 'ഗാംഗുലി കരിയറിലുണ്ടാക്കിയ സ്വാധീനം വലുതാണ്'; കാരണം വ്യക്തമാക്കി വെങ്കടേഷ് അയ്യര്‍


 

click me!