ഐപിഎല്‍ 2021: കോലി- പടിക്കല്‍ തുടങ്ങി; പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബിക്ക് മികച്ച തുടക്കം

By Web Team  |  First Published Oct 3, 2021, 3:59 PM IST

പഞ്ചാബ് മൂന്ന് മാറ്റം വരുത്തി. പരിക്കേറ്റ ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍.


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) മികച്ച തുടക്കം. ഷാര്‍ജയില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി (RCB) ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (18), ദേവ്ദത്ത് പടിക്കല്‍ (34) എന്നിവരാണ് ക്രീസില്‍. അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങിയത്. പഞ്ചാബ് മൂന്ന് മാറ്റം വരുത്തി. പരിക്കേറ്റ ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍.

ഐപിഎല്‍ 2021: 'ഉന്നതങ്ങളിലാണ് ധോണി, ക്യാപ്റ്റന്‍സിയെ വെല്ലാന്‍ മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

Latest Videos

undefined

ദേവ്ദത്ത് ഇതുവരെ രണ്ട് സിക്സും നാല് ഫോറും നേടി. കോലിയുടെ അക്കൗണ്ടില്‍ രണ്ട് ബൗണ്ടറികളുണ്ട്. 11 കളിയില്‍ 14 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് (PBKS) അഞ്ചും സ്ഥാനത്താണ്. പഞ്ചാബിനെ തോല്‍പിച്ച് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെ എല്‍ രാഹുലിന്റെ (KL Rahul) പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), മുംബൈ ഇന്ത്യന്‍സ് (Mumbai Indians) എന്നിവരുടെ സാധ്യത വര്‍ധിക്കും.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

ആര്‍സിബി ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവര്‍ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയേയും മറികടന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. 12 മത്സരങ്ങള്‍ ആര്‍സിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി.

ക്രുനാലിനെ എന്തിന് ഇപ്പോഴും ടീമിലെടുക്കുന്നു; ആഞ്ഞടിച്ച് ആരാധകര്‍

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.

click me!