ഐപിഎല്‍ 2021: ബാറ്റിംഗിലും ബൗളിംഗിലും പരാജയം; എന്നിട്ടും മുഹമ്മദ് നബിക്ക് റെക്കോഡ്

By Web Team  |  First Published Oct 9, 2021, 9:30 AM IST

അഫ്ഗാന്‍ താരമായ നബി ബൗളിംഗിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല.


ദുബായ്: രണ്ടാംഘട്ട ഐപിഎല്‍ (IPL 2021) മത്സരങ്ങളില്‍ ആദ്യമായിട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) താരമായ മുഹമ്മദ് നബിക്ക് (Mohammad Nabi) കളിക്കാന്‍ അവസരം ലഭിക്കുന്നത്. റാഷിദ് ഖാന്‍ (Rashid Khan) ടീമില്‍ ഉള്ളതുകൊണ്ട് മറ്റൊരു വിദേശ സ്പിന്നറെ ഉള്‍പ്പെടുത്താന്‍ ഹൈദരാബാദ് (SRH) താല്‍പര്യപ്പെട്ടിരുന്നില്ല. 

പൊള്ളാര്‍ഡിനെയും പിന്തള്ളി അതിവേഗ ഫിഫ്റ്റി, ഇഷാന്‍ കിഷന് റെക്കോര്‍ഡ്

Latest Videos

undefined

അഫ്ഗാന്‍ താരമായ നബി ബൗളിംഗിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല. ബാറ്റിംഗില്‍ നാലാമനായി ക്രീസില്‍ എത്തിയെങ്കിലും നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി.

എന്നാല്‍ മറ്റൊരു അപൂര്‍വ റെക്കോഡ് നബിയെ തേടിയെത്തി. ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും ക്യാച്ചുകളെന്ന റെക്കോഡാണ് നബി സ്വന്തമാക്കിയത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജയിംസ് നീഷാം, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൗള്‍ട്ടര്‍ നൈല്‍ എന്നിവരുടെ ക്യാച്ചുകളാണ് നബി എടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഫീല്‍ഡര്‍ അഞ്ച് ക്യാച്ചെടുക്കുന്നത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് വിക്കറ്റ് കീപ്പറായിരുന്ന കുമാര്‍ സംഗക്കാര ബാംഗ്ലൂരിനെതിരെ അഞ്ച് ക്യാച്ച് നേടിയിരുന്നു.

ഈ കളി നേരത്തെ കളിച്ചിരുന്നെങ്കില്‍ പഞ്ചാബ് ഇപ്പോള്‍ പ്ലേ ഓഫ് കളിക്കുമായിരുന്നു; രാഹുലിനെ വിമര്‍ശിച്ച് സെവാഗ്

മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 42 റണ്‍സിന് തോറ്റിരുന്നു. ഇതോടെ രോഹിത് ശര്‍മയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്തായി. ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത  ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. 69 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 

click me!