ഓപ്പണര്‍മാരായ ജോസ് ബട്ലര്‍ (8), മനന്‍ വോഹ്‌റ (7), ഡേവിഡ് മില്ലര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മോശം തുടക്കം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്നിന് 32 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജോസ് ബട്ലര്‍ (8), മനന്‍ വോഹ്‌റ (7), ഡേവിഡ് മില്ലര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെയ്ല്‍ ജാമിസണിനാണ് ഒരു വിക്കറ്റ്. സഞ്ജു സാംസണ്‍ (12), ശിവം ദുബെ (4) എന്നിവരാണ് ക്രീസില്‍. ലൈവ് സ്‌കോര്‍.
ആദ്യ പ്രഹരം സിറാജിന്റെ വക
undefined
മൂന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് ബട്‌ലര്‍ മടങ്ങുന്നത്. 14 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ ഓവറില്‍ സിറാജിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു ബട്‌ലര്‍. എന്നാല്‍ സിറാജ് തന്നെ താരത്തിന്റെ വിക്കറ്റ് തെറിപ്പിച്ചു. പിറകോട്ട് മാറി കവറിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ ബട്‌ലര്‍ മടങ്ങി. പിന്നാലെ കെയ്ല്‍ ജാമിസണും വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയായി. തന്റെ രണ്ടാം ഓവറില്‍ വോഹ്‌റയെ ജാമിസണ്‍ മടക്കുകയായിരുന്നു. ജാമിസണിനെ ലോങ്ഓണിലൂടെ കളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മിഡ് ഓണില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് ക്യാച്ച്. മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോഴും സിറാജ് വിക്കറ്റ് വീഴ്ത്തി. ഇത്തവണ ഡേവിഡ് മില്ലറാണ് പവലിയനില്‍ തിരിച്ചെത്തിയത്. സിറാജിന്റെ യോര്‍ക്കറില്‍ വിക്കറ്റിന്് മുന്നില്‍ കുടുങ്ങുകയായിരുന്നു മില്ലര്‍.
ഇരുടീമിലും മാറ്റങ്ങള്‍
അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. രജത് പടിധാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലെത്തി. രാജസ്ഥാനും ഒരു മാറ്റം വരുത്തി. ജയ്ദേവ് ഉനദ്ഘടിന് പകരം ശ്രേയാസ് ഗോപാല്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സഞ്ജു സാസണും സംഘവും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് ബാംഗ്ലൂര്‍. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി രണ്ടാമതാണ് കോലിപ്പട.
ടീമുകള്‍
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, മനന്‍ വോഹ്റ, ജോസ് ബട്ലര്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ശ്രേയാസ് ഗോപാല്‍, മുസ്തഫിസുര്‍ റഹ്‌മാന്‍.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കെയ്ല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.