ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, ക്രിസ് മോറിസിനും പകരക്കാരനായി എത്തിയ എവിന്‍ ലൂയിസിനും പരിക്കേറ്റതോടെ ബാറ്റിംഗിലെ പ്രഹരശേഷി കുറഞ്ഞു.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഇന്ന് നിര്‍ണായക പോരാട്ടം. വൈകിട്ട് 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് (Sunrisers Hyderabad) എതിരാളി. കൂനിന്മേല്‍ കുരുവെന്നതുപോലെയാണ് രാജസ്ഥാന്‍ന്റെ അവസ്ഥ. ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, ക്രിസ് മോറിസിനും പകരക്കാരനായി എത്തിയ എവിന്‍ ലൂയിസിനും പരിക്കേറ്റതോടെ ബാറ്റിംഗിലെ പ്രഹരശേഷി കുറഞ്ഞു.
യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും സ്പിന്നര്‍മാരും കാര്യമായ ചലനം ഉണ്ടാക്കുന്നില്ല. ഇതിനെല്ലാം പുറമേ ഓവര്‍നിരക്കിന്റെ പേരില്‍ നായകന്‍
സഞ്ജു സാംസണിന്റെ (Sanju Samson) തലയ്ക്കുമീതെ വിലക്ക് ഭീഷണിയും. ഒമ്പത് കളിയില്‍ 351 റണ്‍സ് നേടിയ സഞ്ജുവിന് പിന്തുണ നല്‍കാന്‍ ആളുണ്ടെങ്കില്‍ സ്‌കോര്‍ ബോര്‍ഡിന് അനക്കം വയ്ക്കും.
undefined
നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം അനിവാര്യമാണ് റോയല്‍സിന്. ഒമ്പത് കളിയില്‍ എട്ട് തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ രാജസ്ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്.
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാത്തെത്താം.