സെന്‍സിബിള്‍ ഡി കോക്ക്; രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം, ആദ്യ നാലില്‍

By Web Team  |  First Published Apr 29, 2021, 7:28 PM IST

ഓപ്പണല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (50 പന്തില്‍ പുറത്താവാതെ 70) ഇന്നിങ്‌സാണ് മുംബൈക്ക് ഏഴ് വിക്കറ്റിന്റെ  ജയം സമ്മാനിച്ചത്. ക്രുനാല്‍ പാണ്ഡ്യ 39 റണ്‍സെടുത്തു.


ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം മുംബൈ 18.3. ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (50 പന്തില്‍ പുറത്താവാതെ 70) ഇന്നിങ്‌സാണ് മുംബൈക്ക് ഏഴ് വിക്കറ്റിന്റെ  ജയം സമ്മാനിച്ചത്. ക്രുനാല്‍ പാണ്ഡ്യ 39 റണ്‍സെടുത്തു. നേരത്തെ സഞ്ജു സാംസണ്‍ (42), ജോസ് ബട്‌ലര്‍ (41) എന്നിവരുടെ ഇന്നിങ്‌സാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രാഹലുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ ആറ് പോയിന്റോടെ നാലാമതെത്തി. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള ഏഴാമതാണ്. ലൈവ് സ്‌കോര്‍.

രോഹിത് നേരത്തെ മടങ്ങി

Latest Videos

undefined

14 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യ നഷ്ടമായത്. എന്നാല്‍ ഡി കോക്കിനൊപ്പം 49 റണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തിരുന്നു. ക്രിസ് മോറിസിന്റെ പന്തില്‍ ചേതന്‍ സ്‌കറിയയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനും (16) വലുതായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മോറിസിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സൂര്യകുമാര്‍. പിന്നീടെത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈയെ വിജയത്തിന് അടുത്തെത്തിച്ചത്. ഡി കോക്കിനൊപ്പം 63 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. 26 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും അടങ്ങുന്നതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്. മുസ്തഫിസുറിന്റെ പന്തില്‍ താരം ബൗള്‍ഡായെങ്കിലും സമയം ഏറെ വൈകിയിരുന്നു. കീറണ്‍ പൊള്ളാര്‍ഡ് (എട്ട് പന്തില്‍ 16) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. 50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്.

സഞ്ജുവും ബട്‌ലറും നയിച്ചു

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 171 റണ്‍സെടുത്തത്. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബട്ലര്‍(41), ശിവം ദുബെ(35), യശസ്വി ജയ്സ്വാള്‍(32) എന്നിവരും രാജസ്ഥാനായി തിളങ്ങി. മുംബൈക്കായി രാഹുല്‍ ചാഹര്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഡേവിഡ് മില്ലര്‍ (7), റിയാന്‍ പരാഗ് (8) പുറത്താവാതെ നിന്നു. രാഹുല്‍ ചാഹര്‍ മുംബൈയ്ക്കായി രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!