പരിക്കേറ്റ ആന്ദ്രെ റസല്‍ ഇന്നും കൊല്‍ക്കത്ത ടീമിലില്ല. ലോക്കി ഫെര്‍ഗൂസനും പരിക്കുമൂലമാണ് പുറത്തിരിക്കേണ്ടിവന്നത്. ഇരുവരുടെയും പരിക്ക് നിരീക്ഷിച്ചുവരികയാണെന്ന് ടോസിനുശേഷം കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.
ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടിയ പഞ്ചാബ് കിംഗ്സ്(Punjab Kings) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങങ്ങളോടെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക്(Sandeep Warrier) പകരം ശിവം മാവിയും (Shovam Mavi)ലോക്കി ഫെര്‍ഗൂസന് പകരം ടിം സീഫര്‍ട്ടും കൊല്‍ക്കത്ത ടീമിലെത്തി.
Team News
2⃣ changes for as Tim Seifert & Shivam Mavi named in the team
3⃣ changes for as , & picked in the team.
Follow the match 👉 https://t.co/lUTQhNzjsM
Here are the Playing XIs 👇 pic.twitter.com/Zpfb5wf0uE
പരിക്കേറ്റ ആന്ദ്രെ റസല്‍ ഇന്നും കൊല്‍ക്കത്ത ടീമിലില്ല. ലോക്കി ഫെര്‍ഗൂസനും പരിക്കുമൂലമാണ് പുറത്തിരിക്കേണ്ടിവന്നത്. ഇരുവരുടെയും പരിക്ക് നിരീക്ഷിച്ചുവരികയാണെന്ന് ടോസിനുശേഷം കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.
undefined
മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ പഞ്ചാബ് മൂന്ന് മാറ്റം വരുത്തിയിട്ടുണ്ട്. ബയോ ബബ്ബിള്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ടീം വിട്ട സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് പകരം ഫാബിയന്‍ അലന്‍ പഞ്ചാബ് ടീമിലെത്തി. മന്‍ദീപ് സിംഗിന് പകരക്കാരനായി മായങ്ക് അഗര്‍വാളും മധ്യനിരയില്‍ ഷാരൂഖ് ഖാനും പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.
പോയന്‍റ് പട്ടികയില്‍ നാാലം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും ആറാം സ്ഥാനത്തുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ കൊല്‍ക്കത്തക്ക് 10ഉം പഞ്ചാബിന് എട്ടും പോയന്‍റാണുള്ളത്.
Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Rahul Tripathi, Eoin Morgan(c), Nitish Rana, Dinesh Karthik(w), Tim Seifert, Sunil Narine, Shivam Mavi, Tim Southee, Varun Chakaravarthy.
Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Shahrukh Khan, Deepak Hooda, Fabian Allen, Nathan Ellis, Mohammed Shami, Ravi Bishnoi, Arshdeep Singh.