രാഹുകാലം തീരാതെ പ‍ഞ്ചാബ്; പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ നാണക്കേടിന്‍റെ റെക്കോര്‍ഡും

By Web Team  |  First Published Oct 9, 2021, 9:40 PM IST

2008ലെ സെമി ഫൈനല്‍ പ്രവേശനത്തിനുശേഷം തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ പഞ്ചാബിനായിരുന്നില്ല. 2014ല്‍ ഫൈനലിലെത്തിയശേഷം തുടര്‍ച്ചയായ ഏഴാം സീസണിലാണ് പ്ലേ ഓഫ് കളിക്കാതെ പഞ്ചാബ് പുറത്താവുന്നത്.


ദുബായ്: ഐപിഎല്ലില്‍(IPL 2021) ഒരിക്കല്‍ കൂടി പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബ് കിംഗ്സിന്(Punjab Kings) നാണക്കേടിന്‍റെ റെക്കോര്‍ഡും. തുടര്‍ച്ചയായ ഏഴാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീസണുകളില്‍ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന ടീമെന്ന നാണക്കേടാണ് പഞ്ചാബിന്‍റെ പേരിലായത്.

തുടര്‍ച്ചയായി ആറ് സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ കഴിയാതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റെക്കോര്‍ഡാണ് പഞ്ചാബ് ഈ സീസണോടെ മറികടന്നത്. പതിനാലാം സീസണില്‍ 14 മത്സരങ്ങളില്‍ ആറ് ജയവുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. 2014ലെ ഐപിഎല്‍ സീസണില്‍ റണ്ണേഴ്സ് അപ് ആയതാണ് പഞ്ചാബ് കിംഗ്സിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ സെമിഫൈനലിലെത്തിയതാണ് അതിനു മുമ്പുള്ള നേട്ടം.

Latest Videos

undefined

Also Read:നിരാശപ്പെടുത്തിയ സൂപ്പര്‍ താരങ്ങള്‍; ഇത് ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍

2008ലെ സെമി ഫൈനല്‍ പ്രവേശനത്തിനുശേഷം തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ പഞ്ചാബിനായിരുന്നില്ല. 2014ല്‍ ഫൈനലിലെത്തിയശേഷം തുടര്‍ച്ചയായ ഏഴാം സീസണിലാണ് പ്ലേ ഓഫ് കളിക്കാതെ പഞ്ചാബ് പുറത്താവുന്നത്. 2013 മുതല്‍ 2018വരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് കളിക്കാതെ പുറത്തായത്. എന്നാല്‍ 2019ലും 2020ലും മികച്ച പ്രകടനം നടത്തിയ ഡല്‍ഹി കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചു. ഈ സീസണില്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും ചെയ്തു.

Also Read:ഐപിഎല്‍ 2021: 'ജയിച്ചിട്ടും എയറിലാവാന്‍ വേണം ഒരു റേഞ്ച്'; പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന് ട്രോള്‍

പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമുകള്‍. ഇതില്‍ ഡല്‍ഹിയും ബാംഗ്ലൂരും ഇത്തവണ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് എതിരാളികള്‍. എലിമിനേറ്റര്‍ കളിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാകട്ടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

click me!