ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മുഹമ്മദ് ഷമി ഐപിഎല്ലിനായി യുഎഇയില്‍ എത്തിയത്
ദുബായ്: കൊവിഡ് കാലത്തെ ബയോ-ബബിള്‍ ജീവിതം ദുഷ്‌കരമെന്ന് തുറന്നുപറഞ്ഞ് ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) താരമായ പേസര്‍ മുഹമ്മദ് ഷമി(MohammadShami). ദൈര്‍ഘ്യമേറിയ പര്യടനങ്ങള്‍ക്കായി കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മനസാന്നിധ്യം കൂടിയേ തീരൂ എന്നും ഷമി പറഞ്ഞു.
ഐപിഎല്‍ 2021: കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി; പരിക്കേറ്റ് കുല്‍ദീപ് പുറത്ത്
undefined
'വീടിന് പുറത്തുപോവുന്നതും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ച് ബയോ-ബബിളില്‍ തുടരുന്നതുമാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. ദൈര്‍ഘ്യമേറിയ പര്യടനങ്ങളാണെങ്കില്‍ അത്രയും കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാവും. താരങ്ങള്‍ക്ക് മാനസികമായി ഉലച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. അത് ചിലപ്പോള്‍ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. മുറിയില്‍ തന്നെയിരിക്കുകയും രാജ്യത്തിനായും ഫ്രാഞ്ചൈസിക്കായും കളിക്കുകയും ചെയ്യേണ്ട സമ്മര്‍ദം കാണും. എന്നാല്‍ ബയോ-ബബിളില്‍ തുടരുകയാണ് ഏറ്റവും നല്ല മാര്‍ഗം. അതിന് മാനസികമായി കരുത്തരായിരിക്കണം' എന്നും ഷമി വ്യക്തമാക്കി.
വര്‍ക്ക് ലോഡിനെ കുറിച്ച്...
'ഇപ്പോള്‍ നല്ല ആരോഗ്യവാനാണ്. ഓസ്‌ട്രേലിയയില്‍ പരിക്കേറ്റത് ഒഴിച്ച് നിര്‍ത്തിയാല്‍ കൊള്ളാം. പരിക്കില്‍ നിന്ന് എങ്ങനെ തിരിച്ചെത്തുന്നു എന്നതാണ് പ്രധാനം. നമ്മുടെ ശരീരത്തെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഇതുവരെയുള്ള എന്‍റെ ജോലിഭാരം കണക്കാക്കിയാല്‍ ഞാന്‍ റിക്കവറി മോഡിലാണ്. മൈതാനത്ത് അല്ലാത്തപ്പോള്‍ എന്‍റെ ഊര്‍ജം നശിപ്പിക്കാറില്ല. കളിക്കുമ്പോള്‍ 100 ശതമാനം ആത്മാര്‍ഥത പുറത്തെടുക്കാറുണ്ട്' എന്നും ഷമി കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് ടീമില്‍ മികച്ച പലരുമില്ല, സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മുഹമ്മദ് ഷമി ഐപിഎല്ലിനായി യുഎഇയില്‍ എത്തിയത്. ഐപിഎല്‍ പൂര്‍ത്തിയായ ശേഷം ഉടന്‍ ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം താരം ചേരും. ലോകകപ്പില്‍ ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് ഷമി.
ഫാഫ് ഫാബുലസ് തന്നെ; ഐപിഎല്‍ വെടിക്കെട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏറ്റ പരിക്കിന്‍റെ പ്രശ്‌നങ്ങളുമായി