ഐപിഎല്‍ 2021: സിഎസ്‌കെ ഒരു മാറ്റം വരുത്തിയേക്കും; ആര്‍സിബി ആശയകുഴപ്പത്തില്‍- സാധ്യതാ ഇലവന്‍ അറിയാം

By Web Team  |  First Published Sep 24, 2021, 2:46 PM IST

രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട്് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു.


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു. ചെന്നൈ (CSK) ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. അതും പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടമായതിന് ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ.

ഐപിഎല്‍ 2021: 'ഗാംഗുലി കരിയറിലുണ്ടാക്കിയ സ്വാധീനം വലുതാണ്'; കാരണം വ്യക്തമാക്കി വെങ്കടേഷ് അയ്യര്‍

Latest Videos

undefined

ആദ്യ മത്സരം ജയിച്ച് തുടങ്ങിയെങ്കിലും ചെന്നൈ ആ ടീമിനെ നിലനിര്‍ത്തിയേക്കില്ല. യുഎഇയില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ സാം കറന്‍ (Sam Curran) ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് (Josh Hazlewood) പുറത്തേക്കുള്ള വഴി തെളിയും. ബാറ്റിംഗും ബൗളിങ്ങും വഴങ്ങുമെന്നുള്ളത് കറന് ഗുണം ചെയ്യും. മുംബൈക്കെതിരെ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മറ്റുമാങ്ങള്‍ക്ക് സാധ്യതയില്ല.

ഐപിഎല്‍ 2021: വീണ്ടും കലിപ്പന്‍ പൊള്ളാര്‍ഡ്, ഇത്തവണ ഇര പ്രസിദ്ധ് കൃഷ്ണ! വൈറല്‍ വീഡിയോ കാണാം
 

ആര്‍സിബിയും ഒരു മാറ്റം വരുത്തിയേക്കും. സിംഗപ്പൂരിന്റെ ടിം ഡേവിഡിനെ (Tim David) ടീമില്‍ ഉള്‍പ്പെടുത്താനാണ് വിരാട് കോലിയും സംഘവും ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ വാനിഡു ഹസരങ്ക (Wanindu Hasaranka). ഹസരങ്കയുടേത് മോശം പ്രകടനമായിരുന്നു ബാറ്റ് ചെയ്തപ്പോള്‍ ആദ്യ പന്തില്‍ തന്നെ താരം പുറത്തായിരുന്നു. ബൗളിംഗിനെത്തിയപ്പോള്‍ രണ്ട് ഓവര്‍ മാത്രമാണ് എറിഞ്ഞത്. വിക്കറ്റൊന്നും നേടാതിരുന്ന ഹസരങ്ക 20 റണ്‍സ് നല്‍കുകയും ചെയ്തു. രണ്ട് ടീമിന്റേയും സാധ്യത ഇലവന്‍ നോക്കാം.

ഐപിഎല്‍ 2021: സഞ്ജുവിന് പിന്നാലെ മോര്‍ഗനും മാച്ച് റഫറിയുടെ പിടി! ഇത്തവണ കുറച്ചു കടുത്തുപോയി
 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, കെ എസ് ഭരത്, ടിം ഡേവിഡ്/ വാനിഡു ഹസരങ്ക, കെയ്ല്‍ ജാമിസണ്‍, സച്ചിന്‍ ബേബി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

click me!