ടെക്‌നിക്കിനെ കുറിച്ചോര്‍ത്ത് ആധിയായിരുന്നു; ഓസീസ് പര്യടനത്തിന് ശേഷം എന്തു ചെയ്‌തെന്ന് വ്യക്തി പൃഥ്വി ഷാ

By Web Team  |  First Published Apr 19, 2021, 5:32 PM IST

17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായും നിര്‍ണായക സംഭാവന നല്‍കി. ഐപിഎല്ലില്‍ മികച്ച ഫോമിലാണ് പൃഥ്വി. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 38 പന്തില്‍ 72 റണ്‍സ് നേടിയിരുന്നു.


മുംബൈ: ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച ഡല്‍ഹി കാപിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. പഞ്ചാബ് മുന്നില്‍ വച്ച 196 റണ്‍സിന്റെ വിജയലക്ഷ്യം ശിഖര്‍ ധവാന്റെ 92 റണ്‍ കരുത്തില്‍ ഡല്‍ഹി അനായാസം മറികടന്നു. മത്സരത്തില്‍ 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായും നിര്‍ണായക സംഭാവന നല്‍കി. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ് പൃഥ്വി. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 38 പന്തില്‍ 72 റണ്‍സ് നേടിയിരുന്നു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലൂടെ താരം ഫോമിലേക്കുള്ള തിരിച്ചുവരവ് നടത്തി. അതേ പ്രകടനം ഐപിഎല്ലിലും തുടരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് പൃഥ്വി. ''ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ടീമില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെട്ടിരുന്നു. ഞാന്‍ എന്നെ കുറിച്ചും എന്റെ സാങ്കേതിക തികവിനെ കുറിച്ചും ഏറെ ചിന്തിച്ചു. രണ്ട് ഇന്നിങ്‌സിലും ബൗള്‍ഡായപ്പോള്‍ ടെക്‌നിക്കിന് കാര്യമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തന്നെ കരുതി. എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. 

Latest Videos

undefined

ടെക്‌നിക്കിലെ പിഴവ് തിരുത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഞാന്‍ കഠിനാധ്വാനം ചെയ്തു. കാലിന്റെ ചലനങ്ങള്‍ ശരിയാക്കിയെടുത്തു. ബൗളര്‍ പന്തെറിയാന്‍ തയ്യാറാകുന്നതിന് മുമ്പ് തന്നെ അയാളെ നേരിടാന്‍ എന്റെ മനസിനെ പാകപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നിന്ന് തിരിതച്ചെത്തിയ ശേഷം എന്റെ കോച്ച് പ്രശാന്ത് ഷെട്ടി, ഡല്‍ഹി കാപിറ്റല്‍സ് അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആമ്രേ എന്നിവരുടെ കീഴില്‍ പരിശീലിച്ചു. അതുകൊണ്ടുതന്നെ വിജയ് ഹസാരെ ട്രോഫിയില്‍ എന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും സാധിച്ചു. അതിന് ശേഷം ഐപിഎല്ലിലും അതേ പ്രകടനം ആവര്‍ത്തിക്കാനാകുന്നു.'' പൃഥ്വി പറഞ്ഞുനിര്‍ത്തി. 

വിജയ് ഹസാരെ ട്രോഫിയില്‍ നിരവധി റെക്കോഡുകള്‍ പൃഥ്വി സ്വന്തം പേരിലാക്കിയിരുന്നു. ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം പൃഥ്വി ആയിരുന്നു. ഇതില്‍ നാല് കൂറ്റന്‍ സെഞ്ചുറികളും ഉള്‍പ്പെടും.

click me!