മത്സരം കെകെആര്‍ 18 റണ്‍സിന് തോറ്റെങ്കിലും എട്ടാമനായിറങ്ങി 34 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമായി 66 റണ്‍സെടുത്ത് കമ്മിന്‍സ് പുറത്താകാതെ നിന്നു.
മുംബൈ: ഐപിഎല്‍ കരിയറില്‍ തന്‍റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സ് പുറത്തെടുത്തത്. മത്സരം കെകെആര്‍ 18 റണ്‍സിന് തോറ്റെങ്കിലും എട്ടാമനായിറങ്ങി 34 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമായി 66 റണ്‍സെടുത്ത് കമ്മിന്‍സ് പുറത്താകാതെ നിന്നു. ഐപിഎല്ലിലെ എലൈറ്റ് പട്ടികയില്‍ ഇതിനിടെ കമ്മിന്‍സ് ഇടംപിടിച്ചു.
ചെന്നൈയിലെ പിച്ചിന്‍റെ അവസ്ഥ ഞെട്ടിപ്പിക്കുന്നതെന്ന് വാര്‍ണര്‍
undefined
സാം കറനെതിരെ കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ 30 റണ്‍സാണ് പാറ്റ് കമ്മിന്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ മുപ്പതോ അതിലധികമോ റണ്‍സ് ഒരോവറില്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതോടെ കമ്മിന്‍സിന് ഇടം കിട്ടി. ക്രിസ് ഗെയ്‌ല്‍(36), സുരേഷ് റെയ്‌ന(32) എന്നിവരാണ് പട്ടികയില്‍ മുന്നില്‍. വീരേന്ദര്‍ സെവാഗ്, ഷോണ്‍ മാര്‍ഷ്, രാഹുല്‍ തെവാട്ടിയ എന്നിവരും കറനെ കൂടാതെ 30 റണ്‍സ് നേടിയിട്ടുണ്ട്. 30 റണ്‍സുമായി രണ്ടുതവണ പട്ടികയില്‍ ഗെയ്‌ലിന് ഇടമുണ്ട്.
ചെന്നൈക്കെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന് വന്‍ പിഴ
സാം കറന്‍റെ ഓവറില്‍ തുടര്‍ച്ചയായ മൂന്ന് എണ്ണമടക്കം നാല് സിക്‌സുകള്‍ കമ്മിന്‍സ് പറത്തി. ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് കമ്മിന്‍സ് നാല് സിക്‌സറുകള്‍ ഒരോവറില്‍ നേടുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കെതിരെയായിരുന്നു ആദ്യത്തേത്. ഒരോവറില്‍ നാല് സിക്‌സുകള്‍ രണ്ടോ അതിലധികമോ തവണ നേടുന്ന മൂന്നാം താരമാവുമായി കമ്മിന്‍സ്. ക്രിസ് ഗെയ്‌ല്‍(7), ഹര്‍ദിക് പാണ്ഡ്യ(2) എന്നിവരാണ് മറ്റ് താരങ്ങള്‍.
ചെന്നൈ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 31-5 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയെ 202ലെത്തിച്ചത് കമ്മിന്‍സിന്‍റെ തീപ്പൊരി ഇന്നിംഗ്‌സാണ്. 22 പന്തില്‍ 54 റണ്‍ലെടുത്ത ആന്ദ്ര റസലും 24 പന്തില്‍ 40 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. നാല് വിക്കറ്റുമായി ദീപക് ചഹാറും മൂന്ന് പേരെ മടക്കി ലുങ്കി എങ്കിഡിയുമാണ് കൊല്‍ക്കത്തയ്‌ക്ക് ഭീഷണിയായത്.
നേരത്തെ 95 റൺസെടുത്ത ഡുപ്ലെസിയുടെ മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോറിലെത്തിയത്. ചെന്നൈക്കായി റിതുരാജ് ഗെയ്‌ക്‌വാദ് 64ഉം മോയീൻ അലി 25ഉം എം എസ് ധോണി 17ഉം റൺസെടുത്തു.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി