ഐപിഎല്‍ 2021: സിഎസ്‌കെ ജേഴ്‌സിയില്‍ 'തല' ഇനിയുമെത്തുമോ? ധോണിയുടെ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്!

By Web Team  |  First Published Oct 9, 2021, 4:35 PM IST

ചെന്നൈയ്‌ക്കൊപ്പം (CSK) ഉണ്ടാവുമെന്നും എന്നാല്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ധോണി പറഞ്ഞിരുന്നു. കാരണം അത്രത്തോളം മോശം ഫോമിലാണ് ധോണി കളിക്കുന്നത്. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
 


ദുബായ്: അടുത്ത സീസണ്‍ ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ജേഴ്‌സിയില്‍ എം എസ് ധോണി കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ഇക്കാര്യം ധോണി തന്നെ വ്യക്തമാക്കിയതാണ്. ചെന്നൈയ്‌ക്കൊപ്പം (CSK) ഉണ്ടാവുമെന്നും എന്നാല്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ധോണി പറഞ്ഞിരുന്നു. കാരണം അത്രത്തോളം മോശം ഫോമിലാണ് ധോണി കളിക്കുന്നത്. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഐപിഎല്‍ 2021: 'ജയിച്ചിട്ടും എയറില്‍ കയറാന്‍ വേണം ഒരു റേഞ്ച്'; പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന് ട്രോള്‍

Latest Videos

undefined

എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി ഒരു സീസണില്‍ കൂടി ചെന്നൈ ജേഴ്‌സിയില്‍ കളിക്കുമെന്നാണ്. ക്യാംപിനുള്ള സംസാരം തന്നെയാണ് വാര്‍ത്തയായി പുറത്തുവന്നിരിക്കുന്നത്. ചെന്നൈ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ... ''ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ അവസാന മത്സരം ചെപ്പോക്കിലായിരിക്കും. അതുകൊണ്ടുതന്നെ അടുത്ത സീസണിലും ധോണി ചെന്നൈക്കൊപ്പം കളിക്കും.'' ഇത്രയുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഐപിഎല്‍ 2021: 'വീണ്ടും അവസാന പന്തില്‍ സിക്സ്! കോലി ആവേശത്തില്‍ ആര്‍സിബിയും'; ആവേശിന്റെ ചിരിക്ക് ട്രോളുകള്‍

നേരത്തെ ധോണിയും അവസാന മത്സരം ചെന്നൈയില്‍ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് ധോണി പറഞ്ഞത് ഇങ്ങനെയായിരുന്നു... ''ചെന്നൈയുടെ ആരാധകര്‍ക്ക് മുന്നില്‍ അവസാന മത്സരം കളിക്കുകയെന്നതാണ് എന്റെ ആഗ്രഹം. അടുത്ത സീസണില്‍ ചെപ്പോക്കില്‍ കളിച്ച് അവസാനിപ്പിക്കണമെന്ന് ഞാന്‍ കരുതുന്നു.'' ധോണി വ്യക്തമാക്കി. 

ഐപിഎല്‍ 2021: 'ലോകകപ്പില്‍ സ്ഥാനം എവിടെയായിരിക്കും?'; കിഷനെ ഫോമിലാക്കിയ കോലിയുടെ മറുപടിയിങ്ങനെ

എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച് ഈ പ്രസ്താവനയില്‍ നിന്ന് ധോണി പിന്മാറുകയും ചെയ്തു. അന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് ധോണി പറഞ്ഞതിങ്ങനെ... ''എന്നെ അടുത്ത സീസണിലും മഞ്ഞ ജേഴ്‌സിയിലും കാണാന്‍ സാധിക്കും. എന്നാല്‍ അതൊരു കളിക്കാരനായിട്ട് തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. കാരണം ആരൊക്കെ നിലനിര്‍ത്തുമെന്ന് ഒരു ഉറപ്പുമില്ല. രണ്ട് പുതിയ ടീമുകള്‍ വരുന്നു. മെഗാലേലം നടക്കുന്നു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.'' ധോണി വ്യക്തമാക്കി.

ഐപിഎല്‍ 2021: 'ഹാര്‍ദിക് എന്ന് പന്തെറിയും..?' ചോദ്യത്തിന് രോഹിത് ശര്‍മയുടെ മറുപടി

ചെന്നൈക്ക് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. ഇത്തവണ പ്ലേഓഫിലും പ്രവേശിച്ചു. ഡല്‍ഹി കാപിറ്റല്‍സാണ് പ്ലേ ഓഫില്‍ ചെന്നൈയുടെ എതിരാളി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ അവസാനിപ്പിച്ചത്.

click me!