ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ആഡം മില്‍നേയ്ക്ക് പകരം ജയന്ത് യാദവ് ടീമിലെത്തി. ഡല്‍ഹി റണ്ട് മാറ്റങ്ങളാണ് വരുത്തിയത്. ഷിംറോണ്‍ ഹെറ്റ്മേയര്‍, അമിത് മിശ്ര എന്നിവര്‍ ടീമിലെത്തി.
ചെന്നൈ: ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിഹ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ആഡം മില്‍നേയ്ക്ക് പകരം ജയന്ത് യാദവ് ടീമിലെത്തി. ഡല്‍ഹി റണ്ട് മാറ്റങ്ങളാണ് വരുത്തിയത്. ഷിംറോണ്‍ ഹെറ്റമേയര്‍, അമിത് മിശ്ര എന്നിവര്‍ ടീമിലെത്തി. ലുക്മാന്‍ മേരിവാല, ക്രിസ് വോക്‌സ് എന്നിവരാണ് പുറത്ത് പോയത്.
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ. ഇത്രയും തന്നെ പോയിന്റുള്ള ഡല്‍ഹി കാപിറ്റല്‍സ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് മുംബൈ തോല്‍പ്പിച്ചത്. ഡല്‍ഹി, പഞ്ചാബ് കിംഗ്‌സിനെയാണ് തോല്‍പ്പിച്ചത്.
undefined
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.
മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട്.