ക്ലാസിക് പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ടീമില്‍ രണ്ട് മാറ്റം

By Web Team  |  First Published May 1, 2021, 7:13 PM IST

ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുബൈ രണ്ട് മാറ്റം വരുത്തി.


ദില്ലി: ഐപിഎല്ലില്‍ മുംബൈ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുബൈ രണ്ട് മാറ്റം വരുത്തി. ജയന്ത് യാദവിന് പകരും ജയിംസ് നീഷാം ടീമിലെത്തി. നതാന്‍ കൗള്‍ട്ടര്‍-നീലിന് പകരും ധവാല്‍ കുല്‍ക്കര്‍ണിയും കളിക്കും. 

പോയിന്റ് പട്ടികയില്‍ 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ജയങ്ങളാണ് അക്കൗണ്ടില്‍. ഇത്രയും മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ സ്വന്തമായിട്ടുള്ള മുംബൈക്ക് ആറ് പോയിന്റാണുള്ളത്. നാലാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ. ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും തോല്‍പ്പിച്ചിരുന്നു. 

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്്, ക്രുനാല്‍ പാണ്ഡ്യ, ധവാല്‍ കുല്‍ക്കര്‍ണി, ജയിംസ് നീഷാം, രാഹുല്‍ ചാഹര്‍, ജസ്പ്രിത് ബുമ്ര, ട്രന്റ് ബോള്‍ട്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

click me!