2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്നെതിരെ ആയിരുന്നു പൊള്ളാള്‍ഡ് 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്. 2018ല്‍ കൊല്‍ക്കത്തക്കെതിരെ തന്നെയായിരുന്നു ഇഷാന്‍ കിഷനും 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്. 2019ല്‍ കൊല്‍ക്കത്തക്കെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൊള്ളാര്‍ഡും 17 പന്തില്‍ ഫിഫ്റ്റി അടിച്ചിട്ടുണ്ട്.
അബുദാബി: ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) മുംബൈ ഇന്ത്യന്‍സിനായി(Mumbai Indians) 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്(Ishan Kishan) റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു മുംബൈ താരത്തിന്‍റെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. മുമ്പ് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും തന്‍റെ തന്നെയും റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് ഹൈദരാബാദിനെതിരെ മെച്ചപ്പെടുത്തിയത്.
2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്നെതിരെ ആയിരുന്നു പൊള്ളാള്‍ഡ് 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്. 2018ല്‍ കൊല്‍ക്കത്തക്കെതിരെ തന്നെയായിരുന്നു ഇഷാന്‍ കിഷനും 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്. 2019ല്‍ കൊല്‍ക്കത്തക്കെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൊള്ളാര്‍ഡും 17 പന്തില്‍ ഫിഫ്റ്റി അടിച്ചിട്ടുണ്ട്.
Four in a row! 👌 👌 went berserk and creamed 4 successive fours of Siddarth Kaul. 👍 👍
Watch those fours 🎥 🔽https://t.co/7cq3QkYnyL
undefined
ഇതിന് പുറമെ പവര്‍പ്ലേയിലെ ആദ്യ ഐപിഎല്‍ ചരിത്രത്തില്‍ നാലോവറിനുള്ളില്‍ അര്‍ധസെഞ്ചുറി തികക്കുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡും ഇഷാന്‍ കിഷന്‍ ഇന്ന് അടിച്ചെടുത്തു. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 2.5 ഓവറിലും 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നാലോവറിലും കെ എല്‍ രാഹുല്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ ഇന്ന് ഹൈദരാബാദിനെതിരെ കിഷന്‍ ഫിഫ്റ്റി അടിച്ചതും നാലോവറിലായിരുന്നു.
ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്തെത്താനും കിഷനായി. 2014ല്‍ പഞ്ചാബിനെതിരെ സുരേഷ് റെയ്ന(87), 2009ല്‍ ഡല്‍ഹിക്കെതിരെ ആദം ഗില്‍ക്രിസ്റ്റ്(74) എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് കിഷന്‍. ഹൈദരാബാദിനെതിരെ പവര്‍ പ്ലേ പിന്നിടുമ്പോള്‍ 63 റണ്‍സാണ് കിഷന്‍ ഒറ്റക്ക് അടിച്ചത്. 2017ല്‍ കൊല്‍ക്കത്തക്കെതിരെ പവര്‍പ്ലേയില്‍ 62 റണ്‍സടിച്ച ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുണ്ട്.