ഹര്‍ദിക് പാണ്ഡ്യ എപ്പോള്‍ കളിക്കും; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സഹീര്‍ ഖാന്‍

By Web Team  |  First Published Sep 25, 2021, 5:44 PM IST

പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈക്ക് മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്


ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) ആദ്യ രണ്ട് മത്സരങ്ങളിലും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഹര്‍ദിക് പൂര്‍ണ ഫിറ്റല്ല എന്ന് പറയുമ്പോഴും താരത്തിന് എന്ത് പരിക്കാണ് പറ്റിയത് എന്നുപോലും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നില്ല. എന്നാല്‍ റോയല്‍ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂരിന്(Royal Challengers Bangalore) എതിരെ മുംബൈയുടെ അടുത്ത മത്സരത്തില്‍ ഹര്‍ദിക് കളിച്ചേക്കും എന്നതാണ് പുതിയ വിവരം. 

ഐപിഎല്‍: ഡല്‍ഹിയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍; രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം

Latest Videos

undefined

'ഹര്‍ദിക് പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്നതാണ് ഇപ്പോള്‍ നല്‍കാന്‍ കഴിയുന്ന വിവരം. ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ ഹര്‍ദിക് കളിക്കും എന്നാണ് പ്രതീക്ഷ. പ്രാക്‌ടീസ് സെഷന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും' എന്നും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. 

അവര്‍ രണ്ടുപേരെയും ഒഴിവാക്കിയ രാജസ്ഥാന്‍റെ തീരുമാനം അത്ഭുതപ്പെടുത്തി: ഗൗതം ഗംഭീര്‍

പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈക്ക് മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രോഹിത് ശര്‍മ്മയുടെയും സംഘത്തിന്‍റേയും സ്ഥാനം.  

ഐപിഎല്‍ 2021: 'ധോണി ഫോമിലെത്താന്‍ ഒരു വഴിയുണ്ട്'; ഉപദേശവുമായി ഗൗതം ഗംഭീര്‍

ഹര്‍ദിക് പരിശീലനം നടത്തുന്നുണ്ടെന്നും രോഹിത്തിനെപ്പോലെ മുംബൈക്കായി വൈകാതെ കളിക്കാനെത്തുമെന്നും ടീമിന്‍റെ ബൗളിംഗ് പരിശീലകനായ ഷെയ്‌ന്‍ ബോണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കളിക്കാരുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും മുംബൈ ടീമില്‍ മാത്രമല്ല ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ കാര്യം കൂടി കണക്കിലെടുത്തേ കളിക്കാരെ കളിപ്പിക്കാനാവും എന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

നേരിയ പരിക്കുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ഹര്‍ദിക്കിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിപ്പിക്കാതിരുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ മഹേല ജയവര്‍ധനെ പറഞ്ഞിരുന്നു.

ഐപിഎല്‍ 2021: ചെന്നൈക്കെതിരായ തോല്‍വി; ബൗളര്‍മാരെ കുറ്റപ്പെടുത്തി വിരാട് കോലി


 

click me!